അങ്കമാലിക്കാരന്‍ അമലിനെ സൂക്കര്‍ബര്‍ഗ് തേടി കണ്ടുപിടിച്ചു; ഫെയ്‌സ് ബുക്ക് മേധാവിയുമായി മലയാളി നടത്തിയ കച്ചവടത്തിന്റെ കഥ

അങ്കമാലി: ഫേയ്‌സ് ബുക്ക് മേധാവി കഴിഞ്ഞ ദിവസം വ്യാപാര ഇടപാടുകള്‍ നടത്തിയത് അങ്കമാലി സ്വദേശി വിദ്യാര്‍ത്ഥിയുമായി. 700 ഡോളറിന്റെ ആ കച്ചവടം അമല്‍ നടത്തിയതു ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിയോഗിച്ച കമ്പനിയുമായിട്ടായിരുന്നു. കച്ചവടം നടന്നതു വിര്‍ച്വല്‍ ലോകത്താണെന്നു മാത്രം. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അമല്‍ അഗസ്റ്റിന്‍ 2015 ഡിസംബറില്‍ സ്വന്തമാക്കിയ മാക്‌സ്ചന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് എന്ന ഇന്റര്‍നെറ്റ് വിലാസമാണു (ഡൊമൈന്‍) മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരില്‍ വാങ്ങിയത്.

സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐക്കോണിക് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറ ചാപ്പലാണ് അമലുമായി ഇടപാടുകള്‍ നടത്തിയത്. പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കി അവര്‍ക്കു വില്‍ക്കുന്ന ഈ രീതിക്കു സൈബര്‍ സ്‌ക്വാട്ടിങ് എന്നാണു വിളിപ്പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബറില്‍ തന്റെ കുഞ്ഞിനു മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്നു പേരിട്ടെന്നു ഫെയ്‌സ്ബുക് മേധാവി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അമല്‍ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ സ്വന്തമാക്കിയത്.’ഗോ ഡാഡി’ എന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് വഴി യാണ് 700 ഡോളറിന് അമല്‍ ഇന്റര്‍നെറ്റ് വിലാസം വിറ്റത്. വിഷുവിന്റെ രണ്ടുമൂന്നു ദിവസം മുന്നേ കൈനീട്ടം എന്നപോലെ അമലിനു തുക ട്രാന്‍സ്ഫര്‍ ചെയ്തു ലഭിക്കുകയായിരുന്നു. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ എടത്തല കെഎംഇഎ എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. ചെറായി ബീച്ച് റിസോര്‍ട്ട് മാനേജര്‍ അഗസ്റ്റിന്റെയും അങ്കണവാടി അധ്യാപിക ട്രീസയുടെയും മകനാണ്

Top