മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. സൂപ്പര്‍ താരങ്ങളുടെ നായികയായി വിവിധ ഇന്‍ഡസ്ട്രികളിലും അമല പോള്‍ എത്തിയിരുന്നു. ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. അമല പോളിന്റെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നടിയുടെ പുതിയ ബീച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. അമല തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അതേസമയം പൃഥ്വിരാജിന്റെ നായികയായുളള ആടുജീവിതമാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആടു ജീവിതത്തിന് പുറമെ അതോ അന്ത പറവൈ പോലെ, ആടൈ തുടങ്ങിയവയും നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.
ഹോട്ടായി അമല പോള്‍; താരത്തിന്റെ ബീച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു
Tags: amala paul facebook post