
വ്യത്യസ്ത വേഷങ്ങളിലൂടം മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അമല പോള്‍. ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസറ്റ് ചെയ്ത ഫോട്ടോ പലര്‍ക്കും അത്ര രസിച്ചിട്ടില്ല. ഒരു മൈക്രോ ഷോര്‍ട്ട് ധരിച്ച് വള്ളത്തിലിരിക്കുന്ന ഫോട്ടോയാണ് വൈറലായിരിക്കുന്നത്. എന്നാല്‍ കളിയാക്കി കമന്റ് ചെയ്തവരെ വെടിക്കെട്ട് റിപ്ലെ നല്‍കി അമല ഞെട്ടിച്ചിട്ടുണ്ട്.
ഗുണ സിങ്ങര്‍ എന്ന ഐഡിയില്‍ നിന്നുള്ള ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ അമലയെ കളിയാക്കി കമന്റിട്ടത്. ”അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ‘ കമന്റിന് അമല മറുപടി നല്‍കി, ”എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവര്‍ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു.
നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ തിരികെ കമന്റ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും അമലയുടെ വസ്ത്രധാരണത്തെ പറ്റി മോശം കമന്റുകള്‍ വന്നിരുന്നു. മുമ്പും ഇത്തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അമല പുലിവാലു പിടിച്ചിട്ടുണ്ട്. എന്നാല്‍ അതിനോടോന്നും പ്രതികരിക്കാത്ത അമല പതിവ് തെറ്റിച്ചാണ് ഇത്തവണ ആരാധകന് മറുപടി നല്‍കിയത്.