കമ്പനി വിവരങ്ങള്‍ ചോര്‍ന്നു; ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ അന്വേഷണം ആരംഭിച്ചു

ആമസോണ്‍ കമ്പനി ജീവനക്കാര്‍ കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പണത്തിന് വേണ്ടി സ്വകാര്യ കച്ചവടക്കാര്‍ക്ക് ചട്ടവിരുദ്ധമായി ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ കമ്പനി അന്വേഷണം ആരംഭിച്ചു.

വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പം ആമസോണ്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ റാങ്കിങ് കൂട്ടുന്നതിനായി ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ ചെയ്തുവെന്നാണ് ആരോപണം. ചൈനയിലാണ് ഇത് കൂടുതലായും നടന്നിട്ടുള്ളതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെനിലെ ആമസോണ്‍ ജീവനക്കാരാണ് ആമസോണിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകളും ഉല്‍പ്പന്നങ്ങള്‍ വിലയിരുത്തിയവരുടെ ഈമെയില്‍ അഡ്രസുകളും സ്വതന്ത്ര വില്‍പ്പനക്കാര്‍ക്ക് വിറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

80 ഡോളര്‍ മുതല്‍ 2000 ഡോളര്‍വരെ പ്രതിഫലം വാങ്ങിയാണ് ഈ ഇടപാട് നടന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ നിരോധിച്ച അക്കൗണ്ടുകള്‍ റീസ്റ്റോര്‍ ചെയ്തുകൊടുക്കാനും മോശം അഭിപ്രായങ്ങള്‍ നീക്കം ചെയ്യാനും ജീവനക്കാര്‍ മറ്റുള്ളവരെ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മേല്‍ കമ്പനി അന്വേഷണം ആരംഭിച്ചതായി ആമസോണ്‍ വക്താക്കളിലൊരാള്‍ സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്കെതിരെ മാത്രമല്ല വില്‍പ്പനക്കാര്‍ക്കെതിരെയും ആമസോണ്‍ നടപടിയുണ്ടാവും.

വില്‍പ്പന നടത്തുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുക, ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ നീക്കം ചെയ്യുക, ഫണ്ട് പിടിച്ചുവെക്കുക എന്നീ നടപടികള്‍ക്കൊപ്പം നിയമ നടപടികളും വില്‍പ്പനക്കാര്‍ക്കെതിരെയുണ്ടാവും. ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്ന ധാര്‍മികത നിലനിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കാറുണ്ടെന്നും കമ്പനിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പുറത്താക്കല്‍ നടപടിക്കൊപ്പം നിയമ നടപടി സ്വീകരിക്കുമെന്നും കുറ്റത്തിനുള്ള പിഴയൊടുക്കേണ്ടിവരുമെന്നും ആമസോണ്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Top