സ്വന്തം പേരെഴുതിയ വിമാനമുള്ള ട്രംപ്; എയര്‍ ഫോഴ്‌സ് വണ്ണും ട്രംപ് ഫോഴ്‌സ് വണ്ണും, കോടീശ്വരനായ പ്രസിഡന്റിന്റെ യാത്രാ വിമാനങ്ങള്‍ പരിചയപ്പെടാം

അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ കേള്‍വി കേട്ടതാണ്. പുതിയ പ്രസിഡന്റായ ട്രംപിന്റെ അതിലെ കന്നി യാത്രയും കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വിലപിടിച്ച പ്രൈവറ്റ് ജറ്റുകളിലൊന്നിന്റെ ഉടമയാണ് ട്രംപ്. എന്നാല്‍ എയര്‍ ഫോഴ്‌സ് വണ്ണിലെ യാത്ര ട്രംപിന് നന്നെ പിടിച്ചിട്ടുണ്ട്. മികച്ച വിമാനമാണിത് എന്നാണ് എയര്‍ഫോഴ്‌സ് വണ്ണിനെക്കുറിച്ച് ട്രംപിന്റെ അഭിപ്രായം. എന്നാല്‍ തുടര്‍ന്നുള്ള യാത്രകളില്‍ ഈ ശതകോടിശ്വരന്‍ ഏത് വിമാനമായിരിക്കും ഉപയോഗിക്കുക. ട്രംപ് വണ്‍ എന്ന ആഡംബരം സ്വകാര്യ വിമാനമോ അതോ ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ഫോഴ്‌സ് വണ്ണോ?

എയര്‍ഫോഴ്‌സ് വണ്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

air_force_one_on_the_ground

 

1943 മുതലാണ് അമേരിക്കന്‍ പ്രസിഡന്റിന് സഞ്ചരിക്കാന്‍ പ്രത്യേക വിമാനം എന്ന ആശയം വന്നത്. അമ്പതുകളില്‍ ബോയിങ് വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായി മാറി. 1953 ലാണ് എയര്‍ഫോഴ്‌സ് വണ്‍ എന്ന പേര് ആദ്യമായി വരുന്നത്. പ്രസിഡന്റിന്റെ വിമാനം പൈട്ടന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ആ പേര് കൊടുത്തത്. നിലവില്‍ അമേരിക്കന്‍ പ്രസിഡന്റിന് സഞ്ചരിക്കാന്‍ രണ്ട് ബോയിങ് 747-200ബി വിമാനങ്ങളുണ്ട്.

പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളില്‍ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള ആയുധങ്ങളും തോക്കുകളുമൊക്കെ ഈ പറക്കുന്ന വൈറ്റ് ഹൈസിലുണ്ട്. ഇലക്ട്രോ മാഗ്‌നറ്റിക്ക് തരംഗങ്ങളെ ചെറുക്കാന്‍ പാകത്തിലാണ് വിമാനത്തിന്റെ നിര്‍മിതി. ഒരു കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ട പ്രസിഡന്റിനു വേണ്ടിയുള്ള പ്രത്യേക സ്യൂട്ട് മുറി, അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍, 87 ടെലിഫോണ്‍ എന്നിവ എയര്‍ഫോഴ്‌സ് വണ്ണിലുണ്ട്. 100 പേര്‍ക്കാണ് ഈ വിമാനത്തില്‍ സഞ്ചരിക്കാന്‍ കഴിയുക. മൂന്നു നിലയുള്ള ഈ വിമാനത്തിന് നാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 70.4 മീറ്റര്‍ നീളവും 59.6 മീറ്റര്‍ വീതിയുമുണ്ട്.

air2

വിമാനത്തില്‍ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ തന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ള വിമാനം ഏത് ഭീകരാക്രമണത്തെയും എന്തിന് ആണവായുധ ആക്രമണത്തെപ്പോലും ഫലപ്രദമായി പ്രതിരോധിക്കും. ശത്രുക്കളുടെ റഡാറില്‍ പെടാതിരിക്കാനുള്ള സംവിധാനവും എയര്‍ഫോഴ്‌സ് വണ്ണിലുണ്ട്. മണിക്കൂറില്‍ ഏകദേശം 1128 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കുന്ന ഈ വിമനത്തിന് 12550 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് പറക്കാനാകും. 325 ദശലക്ഷം ഡോളര്‍ (ഏകദേശം 2200 കോടി) ആണ് വില.

air1

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ട്രംപ് ഫോഴ്‌സ് വണ്‍ എന്നാണ് സ്വകാര്യവിമാനത്തിന്റെ പേര്. ഏകദേശം 100 ദശലക്ഷം ഡോളര്‍ (ഏകദേശം 681 കോടി) മുടക്കിയാണ് ട്രംപ് വിമാനം നിര്‍മിച്ചിരിക്കുന്നത്. 224 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757-200 എന്ന വിമാനമാണ് ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്തത്. റോള്‍സ് റോയ്‌സ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന ട്രംപിന്റെ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചര്‍ വിമാനങ്ങളിലൊന്നാണ്. 43 പേര്‍ക്കാണ് ട്രംപ് ഫോഴ്‌സ് വണ്ണില്‍ സഞ്ചരിക്കാന്‍ സാധിക്കുക.

പറക്കുന്ന കൊട്ടാരമാണ് ട്രംപ് ഫോഴ്‌സ് വണ്‍. കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തില്‍. 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ സീറ്റ് ബെല്‍റ്റുകളാണ് വിമാനത്തില്‍. ട്രംപിന്റെ സ്വകാര്യ മുറി സ്വര്‍ണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ബാത്ത് റൂമിലെ പൈപ്പുകളും വാഷ്‌ബെയ്‌സിനുമെല്ലാം സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ചവയാണ്. സിനിമ കാണുന്നതിനായി 1000 സിനിമകള്‍ വരെ സ്റ്റോര്‍ ചെയ്യാവുന്ന എന്റര്‍ടെന്‍മെന്റ് സിസ്റ്റവും 57 ഇഞ്ച് സ്‌ക്രീനുമുണ്ട്. ഹോളിവുഡിലെ തിയേറ്ററുകളെപ്പോലും കടത്തി വെട്ടുന്ന സൗണ്ട് സിസ്റ്റമാണ് വിമാനത്തിലുള്ളത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ 1991 ലാണ് ഈ വിമാനം നിര്‍മ്മിക്കുന്നത്. 2011 ട്രംപ് അലനില്‍ നിന്ന് വിമാനം വാങ്ങി സ്വന്തം താല്‍പര്യ പ്രകാരം മോഡിഫൈ ചെയ്യുകയായിരുന്നു. മണിക്കൂറില്‍ ഏകദേശം 900 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തിന് ഒറ്റയടിക്ക് ഏകദേശം 7080 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

air4

Top