കൊച്ചി:കേരളം പിടിക്കാന്‍ ബിജെപിയും അമിത് ഷായും .തന്ത്രങ്ങള്‍ മെനയാനായി കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. ഇന്ന് രാവിലെ 10.25 ഓടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വീകരിച്ചു.അമിത് ഷായെ സ്വീകരിക്കാന്‍ എന്‍ഡിഎ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുണ്ടായിരുന്നു. എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്ത് ശേഷം അയ്യായിരം ബൈക്കുകളു അകമ്പടിയോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് കലൂരിലേക്ക് പോയി. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യം.
ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ ഗസ്റ്റ് ഹൗസില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം നടക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണ വിഷയങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യും. താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതികളും യോഗം ആവിഷ്‌കരിക്കും.ഉച്ചയ്ക്ക് 2.30 മുതല്‍ പാലാരിവട്ടം റിനൈ ഹോട്ടലില്‍ ചേരുന്ന എന്‍ ഡി എ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. ദേശീയ ജനാധിപത്യ സഖ്യം കേരളം ഘടകം വിപുലീകരിക്കുന്നതിനെക്കുറിച്ച് അമിത് ഷായുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.
വൈകിട്ട് നാലു മണിക്ക് കലൂരിലെ റിന്യുവല്‍ സെന്ററില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി അമിത് ഷാ ചര്‍ച്ച നടത്തും. വൈകിട്ട് 5.15 ന് കലൂര്‍ എജെ ഹാളില്‍ ബിജെപിയുടെ ജനപ്രതിനിധികളെ കാണും. തുടര്‍ന്ന് 6.30 റിനൈ ഹോട്ടലില്‍ ബിജെപി യുടെ ഓഫീസ് നിര്‍മാണ കമ്മിറ്റി യോഗം, രാത്രി 8.30 മുതല്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി കൂടിക്കാഴ്ച. ശനിയാഴ്ച തിരുവനന്തപുരത്തേക്ക് പോകുന്ന അമിത് ഷാ ബിജെപി യുടെ ബൂത്ത് കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കും