ബാംഗലൂരു: കൂടുതല്‍ സീറ്റ് വാങ്ങി ബാംഗലൂരുവില്‍ ബിജെപി മുന്നിലെത്തിയെങ്കിലും അവസാന നിമിഷമുണ്ടായ അട്ടിമറികളിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ചുണ്ടിനും കപ്പിനുമിടയ്ക്ക് അധികാരം വിട്ടു കളയാന്‍ ബിജെപി തയ്യാറല്ല. അതിനാല്‍ അമിത് ഷാ നേരിട്ടെത്തുമെന്നാണ് സൂചനകള്‍.
നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരിക്കെ ബിജെപി അവസാന വട്ട പോരിന് ഒരുങ്ങുന്നുവെന്ന് വിവരങ്ങള്‍. എങ്ങനെയെങ്കിലും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം. ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. മൂന്ന് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരെ കര്‍ണാടകയിലേക്ക്് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അയച്ചു. സ്ഥിതിഗതികള്‍ അല്‍പ്പം ഗൗരവമാണെന്ന് കണ്ട് അമിത് ഷാ നേരിട്ടെത്തുകയാണ്. അദ്ദേഹം രാത്രി ബെംഗളൂരുവിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
പ്രകാശ് ജാവേദക്കര്‍, ജെപി നദ്ദ എന്നിവരടക്കം മൂന്ന് മന്ത്രിമാരെയാണ് അമിത് ഷാ കര്‍ണാടകയിലേക്ക് അയച്ചിരിക്കുന്നത്. അതിനിടെയാണ് കോണ്‍ഗ്രസ് ഒരുപടി മുമ്പേ കരുക്കള്‍ നീക്കിയിരിക്കുന്നത്. ജെഡിഎസ് കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമി വൈകീട്ട് ഗവര്‍ണറെ കാണാനും തീരുമാനിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരം കൈവിടുമോ എന്ന ആശങ്കയിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് എത്തുന്നത്. അദ്ദേഹത്തിന്റെ വരവിന് ശേഷം എന്തെങ്കിലും അട്ടിമറി നടക്കുമോ എന്ന് നിരീക്ഷിക്കുകയാണ് രാജ്യം.
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ധാരണയായിട്ടുണ്ട്. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സോണിയാ ഗാന്ധിയുടെ നീക്കമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ജെഡിഎസിന് മുഖ്യമന്ത്രി പദം നല്‍കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനായിരിക്കും. ഈ സഖ്യം അമിത് ഷാ പൊളിക്കുമോ എന്ന് കാത്തിരുന്ന് കാണാം. മുഖ്യമന്ത്രി പദം ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമിക്ക് ലഭിക്കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനും. കൂടാതെ കോണ്‍ഗ്രസിന് 20 മന്ത്രി പദവികളുമുണ്ടാകും. ജെഡിഎസിന് 14 മന്ത്രിമാരാണുണ്ടാകുക. ഒരുമിച്ചുള്ള സര്‍ക്കാര്‍ വേണമെന്ന് ദേവഗൗഡയും നിര്‍ദേശം വച്ചു. കോണ്‍ഗ്രസ് മുന്നോട്ട് വച്ച നിര്‍ദേശം ജെഡിഎസ് അംഗീകരിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ടെലിഫോണിലാണ്് ദേവഗൗഡയുമായും കുമാരസ്വാമിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. വൈകീട്ടോടെ എല്ലാ കാര്യത്തിലും അന്തിമ രൂപമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇനി ഉപമുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപമുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. പലരും ഈ പദവിയിലേക്ക് നോട്ടമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.