ഫേയ്‌സ് ബുക്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം; പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത് അടൂരിനെ റിമാന്റ് ചെയ്തു

അടൂര്‍: സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അസഭ്യം പറഞ്ഞ കേസില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് അംജിത്ത്ഖാനെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കോട്ടയം സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ഫിജോ ഹാരിഷ് നല്‍കിയ പരാതിയിലാണ് അംജിത്ത് അടൂരിനെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയതത്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ അറസ്റ്റിനും റിമാന്റിനും അതീവ പ്രധാന്യമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അംജിത്തിനെതിരായി ആദ്യമായി പരാതി നല്‍കുന്നത്. നിരവധി തവണ ഇയാള്‍ക്കെതിരെ പരാതി നല്‍കിയട്ടും പോലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ദേശിയ വനിതാ കമ്മീഷനെ പരാതിക്കാരി സമീപിക്കിക്കുകായിരുന്നു. കേന്ദ്ര മന്ത്രി മേനകാഗാന്ധിക്കും പരാതി നല്‍കി. പരാതിയില്‍ നടപടി സ്വീകരിച്ച് അറിയിക്കാന്‍ ഡിജിപിയോട് മേനകാ ഗന്ധിയുടെ ഓഫിസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊക്കാന്‍ പോലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ സ്റ്റേഷനുകളിലായി അംജിത്തിനെതിരെ മൂന്ന് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സത്രീകളെ പിന്തുടര്‍ന്ന് നിരന്തമായി ശല്ല്യം ചെയ്തായാണ് വകുപ്പ്. പോലീസ് നടപടി വൈകുന്നതിനെതിരെ ഹൈക്കോടതിയേയും പരാതിക്കാരി സമീപിച്ചിരുന്നു.

മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. സൗദിയില്‍ പ്രവാസി കോണ്‍ഗ്രസ് ഭാരവാഹിയാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ നാട്ടില്‍ കാര്യമായ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളോ ബന്ധങ്ങളോ ഇല്ല. കെസി വേണുഗോപാലിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപെട്ടിരുന്നു. കോണ്‍ഗ്രസ് പരിപാടികള്‍ നേതാക്കന്‍മാരുമായ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ഇയാള്‍ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. ഇയാള്‍ക്കെതിരെ നിരവധി സ്റ്റേഷനുകളിലാണ് ഇത്തരത്തില്‍ സ്ത്രീകളുടെ പരാതികളുള്ളത്.

Top