സ്വന്തം മകളുടെ കണ്ണീരു കാണാത്ത’അമ്മ’താര രാജാക്കന്‍മാര്‍ മൗനിയാകുന്നത് എന്തിന് -പിന്നില്‍ ആരാണ് ?

കൊച്ചി : മലയാളത്തിലെ താര രാജാക്കന്‍മാര്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടോ ?സഹപ്രവര്‍ത്തകയായ നടി ക്രൂരമായി വേട്ടയാടപ്പെട്ടിട്ടും താര രാജാക്കന്‍മാരുടെ മൗനം മാപ്പര്‍ഹിക്കാത്തതും സമ്-ശയം ജനിപ്പിക്കുന്നതുമാണ്. മലയാളത്തിലും തെന്നിന്ത്യയിലും താരമായി മാറിയ നടിയെ ഒരു സംഘം തട്ടികൊണ്ടുപോയി ക്രൂരമായി അക്രമിക്കുകയും വഴിയിലുപേക്ഷിക്കുകയും ചെയ്തുവെന്ന സംഭവം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്.

പക്ഷെ താരത്തിന് ഒപ്പം നില്‍ക്കാനോ പിന്തുണ പ്രഖ്യാപിക്കാനോ വിരലില്‍ എണ്ണാവുന്നവര്‍ പോലും സിനിമാലോകത്തുനിന്നും എത്തിയില്ല. ഭാമയെ പോലെ പൃഥ്വിരാജിനെ പോലെ ചില അപൂര്‍വ്വം ശബ്ദങ്ങള്‍ മാത്രം ആ യുവതിക്ക് പിന്തുണയുമായെത്തി. എന്തിനും ഏതിനും പ്രതികരിക്കുന്ന നടന്‍മാര്‍ ആരും ഈ സംഭവം അറിഞ്ഞ ഭാവം നടിച്ചില്ല. സിനിമാ താരങ്ങളുടെ സംഘടന ഒരക്ഷരം ഉരിയാടിയില്ല. താര രാജക്കന്‍മാര്‍ ഈ ലോകത്തല്ല എന്നതരത്തില്‍ അഭിനയം തുടര്‍ന്നു. തമിഴ്‌നാട്ടിലെ ജെല്ലികെട്ടിന് വരെ പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരങ്ങള്‍ സ്വന്തം സഹപ്രവര്‍ത്തകയുടെ കണ്ണീരു കണാതെ മൗനം തുടര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നതിനുശേഷം പ്രതികരിക്കാമെന്നായിരുന്നു ഇന്നസെന്റ് എംപി പറഞ്ഞ്. സ്വന്തം മകളുടെ പ്രായമുള്ള ഒരു സഹപ്രവര്‍ത്തക പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നല്ലേ അദ്ദേഹം പറഞ്ഞതിനര്‍ത്ഥം. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ജയ് വിളിക്കുന്ന അതേ മലയാളികള്‍ തന്നെയാണ് താര രാജാക്കന്‍മാരുടെ മൗനത്തിനെതിരെ പൊട്ടിത്തെറിയ്ക്കുന്നത്. ഉഗാണ്ടയിലെ രാഷ്ട്രീയവും ഒഷോയുടെ സിദ്ധാന്തവും പറയുന്ന മോഹന്‍ലാന്‍ ഇപ്പോള്‍ എവിടെയാണ് ?എന്ത് കൊണ്ടാണ് നിങ്ങളൊന്നും ഒരക്ഷരം മിണ്ടാത്തതെന്ന് മലയാളികളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് വിശദീകരണമുണ്ടാകും. പക്ഷെ ഇതൊന്നും കേട്ട് വിശ്വസിക്കാന്‍ അത്ര മണ്ടന്‍മാരല്ല കേരളീയര്‍.fb-prthii

എന്നാല്‍ ഭാവനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്. തനിക്കറിയാവുന്ന ഏറ്റവും സുന്ദരികളില്‍ ഒരുവളായവള്‍ക്ക് സംഭവിച്ചതില്‍ അതിയായ അസ്വസ്ഥത രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരു സമൂഹത്തിലെ പുരുഷന്‍ എന്ന നിലയില്‍ അപമാനത്തോടെ തന്റെ തല കുനിയുന്നു എന്ന് പൃഥ്വി പറയുന്നു. പക്ഷെ ഇപ്പോള്‍ നമ്മുക്ക് ഒരുമിച്ചു നിന്ന് ഇത്ര ധീരമായ നിലപാടെടുത്ത ഒരു പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാം.ഒരാഴ്ചയ്ക്കുള്ളില്‍ ഭാവനയും താനും ഒരുമിച്ചു ചെയ്യുന്ന ഒരു സിനിമ ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഉടനടി ക്യാമറയുടെ മുന്നില്‍ എത്താന്‍ കഴിയില്ല അതിനാല്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്നു എന്നും അവള്‍ അറിയിച്ചു.

ഭാവനയെ തനിക്ക് നന്നായി അറിയാമെന്നും അവര്‍ എപ്പോഴും ധൈര്യം പ്രകടിപ്പിച്ച ഒരു പെണ്‍ക്കുട്ടി ആയിരുന്നു എന്നും പൃഥ്വി കുറിക്കുന്നു. ഇത്തരത്തില്‍ ധൈര്യമുള്ള ഒരു പെണ്‍ക്കുട്ടി താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എങ്കില്‍ അവള്‍ അത്രയധികം വേദനിക്കപ്പെടുന്നുണ്ട്. എത്ര മുറിപ്പെടുത്തുന്ന അനുഭവങ്ങളാണ് അതെന്ന് ഊഹിക്കാവുന്നതെ ഉള്ളു.ആ മാരേ എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ എത്തിക്കണം. അതിന്റെയൊപ്പം മറ്റൊരാളുടെ ദുര്യോഗത്തെ ആഘോഷിക്കാന്‍ നമ്മുക്ക് ആരെയും അനുവദിക്കാതെയിരിക്കാം എന്ന് പൃഥ്വിരാജ് ആവശ്യപ്പെടുന്നു.പഴയ ഊര്‍ജ്ജസ്വലതയോടെ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തിന് തന്റെ എല്ലാ പിന്തുണയും പൃഥ്വിരാജ് അറിയിക്കുന്നുണ്ട്. ഇന്നുകള്‍ നാളെയുടെ നിഴലായി കൂടെ കൂട്ടരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് പൃഥ്വിരാജ് ഭാവനയ്ക്കായി സാമൂഹിക മാധ്യമത്തിലൂടെ നല്‍കുന്ന പരസ്യപിന്തുണ
എല്ലവരുടേയും മൗനത്തിന്റെ കോട്ടകള്‍ തകര്‍ത്താണ് പ്രിഥ്വിരാജ് നടിയ്ക്കുവേണ്ടി ശബ്ദിച്ചത്. അവര്‍ക്ക് എല്ലാ പിന്തുണയും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി. പക്ഷെ എന്നിട്ടും നിങ്ങളിപ്പോഴും മൗനത്തിലാണ്….ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ മൗനിയാകുന്നത്… അതിനുത്തരമാണ് മലയാളികള്‍ തേടുന്നത്.

 

Top