അനന്ത് അംബാനിയുടെ എക്‌സ്‌ക്ലൂസീവ് റിച്ചാർഡ് മില്ലെ വാച്ച്: ₹22 കോടിയുടെ മാസ്റ്റർപീസ് ലോകത്ത് നിർമ്മിച്ചത് 3 പീസുകൾ മാത്രം.വാച്ചുകള്‍ മാത്രം വിറ്റാല്‍ അനന്ത് അംബാനിക്ക് കിട്ടും 200 കോടി!

മുംബൈ: കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ എക്‌സ്‌ക്ലൂസീവ് റിച്ചാർഡ് മില്ലെ വാച്ച് വില കേട്ടാൽ ഞെട്ടും ! കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകൻ, ആഡംബര വാച്ചുകളുടെ അതിരുകടന്ന അഭിരുചിയിലൂടെ വീണ്ടും വാർത്തകളിൽ ഇടംനേടി. റിച്ചാർഡ് മില്ലെ RM 52-04 സ്‌കൾ ബ്ലൂ സഫയർ ധരിച്ച് അടുത്തിടെ കണ്ട ഈ അതിശയകരമായ ടൈം പീസിന് 22 കോടി രൂപ വിലമതിക്കും, ലോകത്ത് ഇതുവരെ നിർമ്മിച്ച മൂന്ന് കഷണങ്ങളിൽ ഒന്നാണിത്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരന്‍ എന്ന വിശേഷണം വര്‍ഷങ്ങളായി സ്വന്തം പേരിനൊപ്പം എഴുതി ചേര്‍ത്ത ധനികനാണ് മുകേഷ് അംബാനി. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയുടേയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹമായിരുന്നു. രാജ്യത്തെ വ്യവസായ പ്രമുഖന്റെ മകളായ രാധിക മെര്‍ച്ചന്റിനെയാണ് അനന്ത് അംബാനി വധുവായി സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനന്തിന്റേയും രാധികയുടേയും വിവാഹത്തിന് അംബാനി കുടുംബം കോടികളാണ് ചെലവാക്കിയത്. ആഗോള സെലിബ്രിറ്റികളുടെ പരിപാടികള്‍ അടക്കം വിവാഹ ചടങ്ങുകളുടെ മാറ്റുകൂട്ടി. ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും വിവാഹത്തിന് എത്തിയിരുന്നു. ഇത് രാജ്യമാകെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ അനന്ത് അംബാനി വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിരുകടന്ന അഭിരുചികള്‍ക്ക് പേരുകേട്ട അനന്ത് 200 കോടിയിലധികം വിലമതിക്കുന്ന വാച്ച് ശേഖരമുള്ളയാളാണ് എന്നത് കേട്ടാല്‍ ആര്‍ക്കായാലും ഞെട്ടലുണ്ടാക്കും. അടുത്തിടെ രാധിക മര്‍ച്ചന്റിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട അനന്ത് അംബാനിയുടെ വാച്ചാണ് എല്ലാവരേയും ആകര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും അപൂര്‍വമായ വാച്ചുകളിലൊന്നായ റിച്ചാര്‍ഡ് മില്ലെ ആര്‍എം 5204 ‘സ്‌കള്‍’ ബ്ലൂ സഫയര്‍ ആണ് അനന്ത് ധരിച്ചിരുന്നത്.

ആഡംബര വാച്ചുകളുടെ ലോകത്തിലെ ഒരു മാസ്റ്റര്‍പീസ് ആണ് ഈ ഐറ്റം. ദി ഇന്ത്യന്‍ ഹോറോളജി പ്രകാരം ഈ അസാധാരണ വാച്ച് ഏറ്റവും എക്സ്‌ക്ലൂസീവ് റിച്ചാര്‍ഡ് മില്ലെ ക്ലയന്റുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഇനമാണ്. ഇതുവരെ വെറും മൂന്ന് വാച്ചുകള്‍ മാത്രമെ ഇത്തരത്തില്‍ റിച്ചാര്‍ഡ് മില്ലെ നിര്‍മിച്ചിട്ടുള്ളൂ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെ അപൂര്‍വത വ്യക്തമാകും.

ഏകദേശം 22 കോടി രൂപ വിലയുള്ള വാച്ചാണ് ഇത്. ഉയര്‍ന്ന വിലകള്‍ക്കും എക്‌സ്‌ക്ലൂസീവ് ഡിസൈനുകള്‍ക്കും പേരുകേട്ട ഒരു സ്വിസ് വാച്ച് മേക്കിംഗ് ബ്രാന്‍ഡാണ് റിച്ചാര്‍ഡ് മില്ലെ. അതിസമ്പന്നരുടെയും സെലിബ്രിറ്റികളുടേയും ഇടയില്‍ഒരു സ്റ്റാറ്റസ് സിംബലായി മാറിയ വാച്ച് ബ്രാന്‍ഡാണിത്. പാടെക് ഫിലിപ്പ്, ഓഡെമര്‍സ് പിഗ്വെറ്റ്, തുടങ്ങിയ എലൈറ്റ് ബ്രാന്‍ഡുകളുടെ സ്പോര്‍ട്സ് വാച്ചുകള്‍ അനന്തിന്റെ വാച്ച് ശേഖരത്തിലുണ്ട്.

അനന്ത് അംബാനി 2020 മാര്‍ച്ച് മുതല്‍ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെയും 2021 ജൂണ്‍ മുതല്‍ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡിന്റെയും റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി ലിമിറ്റഡിന്റെയും ബോര്‍ഡുകളുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. പ്രതിവര്‍ഷം 4.2 കോടി രൂപയാണ് അനന്ത് അംബാനിയുടെ ശമ്പളം. ഫോര്‍ബ്‌സിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം മുകേഷ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി 95.1 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കണക്കാക്കിയിരിക്കുന്നു. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 812,557 കോടി രൂപയാണ്.

Top