ന്യുഡൽഹി : ക്രിസ്ത്യാനികൾക്ക് ജറുസലേമിൽ പോകാൻ 30,000 ധനസഹായം നൽകി ആന്ധ്ര സർക്കാർ ചരിത്രം കുറിച്ചു.വരുമാനം കുറവുള്ളവർക്ക് 60,000 രൂപയും നൽകും . ജറുസലേമും ബൈബിള്‍ സംബന്ധിയായ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.
വാര്‍ഷിക വരുമാനം 3 ലക്ഷം വരെയുള്ളവര്‍ക്കാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. മുന്‍പ് 40,000 രൂപ കൊടുത്തിരുന്നത് 60,000 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വരുമാനം 3 ലക്ഷത്തിലധികമുള്ളവര്‍ക്കുള്ള സഹായം 20,000ല്‍ നിന്ന് 30,000ത്തിലേക്കുയര്‍ത്തിയതായി സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഇല്യാസ് റിസ്‌വി അറിയിച്ചു.
സാമ്പത്തിക സഹായങ്ങള്‍ ക്രൈസ്തവ (ന്യൂനപക്ഷ) ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് നല്‍കുന്നത്. 2013ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്താണ് തീര്‍ത്ഥാടന സഹായങ്ങള്‍ പ്രഖ്യാപിച്ചത്. തുടക്കത്തില്‍ വരുമാന മാനദണ്ഡങ്ങളില്ലാതെ എല്ലാവര്‍ക്കും 20,000 രൂപ വീതമാണ് നല്‍കിക്കൊണ്ടിരുന്നത്. 2016ന് ശേഷം തെലുങ്കുദേശം പാര്‍ട്ടി ഈ സാമ്പത്തിക സഹായങ്ങള്‍ തുടരുകയും ചെയ്തു.
The Andhra Pradesh government on Tuesday enhanced the financial assistance to Christians for undertaking pilgrimage to Jerusalem and other Biblical places.