കുട്ടിക്കാലത്ത് എറണാകുളം ചേരാനല്ലൂരില്‍ ആര്‍.എസ്.എസ് ശാഖയില്‍ അംഗമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഇതെല്ലാം ശരിയാണെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നുവെന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കുന്നുവെന്ന ആരോപണത്തിനിടെയാണ് അനില്‍ അക്കരയുടെ വെളിപ്പെടുത്തല്‍. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സ്‌കൂളുകളില്‍ ആര്‍.എസ്.എസ് അനുകൂല പുസ്തകം വിതരണം ചെയ്തത് വിവാദമായിരുന്നു.