മുല്ലപ്പള്ളിക്ക് എതിരെ കരുനീക്കം !മുന്നിൽ നിക്കുന്നത് അനിൽ അക്കര !തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗ്രൂപ്പ് പോര് മുറുകുന്നു.എ.ഐ.സി.സിക്ക് മാത്രമല്ല തൃശൂര്‍ ഡിസിസിക്കും ഒരു പ്രസിഡന്‍റിനെ ആവശ്യമുണ്ട്.

കൊച്ചി:കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് അടി തുടങ്ങി . കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച അനിൽ അക്കര എം എൽ എ ആണ് മുല്ലപ്പള്ളിയെ ലക്‌ഷ്യം ഇട്ടു ഗ്രൂപ്പ് പോരിന് തുടക്കം കുറിച്ചത് .അനിൽ അക്കര എതിർ സ്ഥാനാർത്ഥിയായ എൽ ഡി എഫിന്റെ മേരി തോമസ്സിനെ 43 വോട്ടുകൾക്ക് ആയിരുന്നു പരാജയപ്പെടുത്തിയത്.രമ്യ ഹരിദാസിന് കാറ് വാങ്ങി കൊടുക്കുന്നതിനു പിരിവു നടത്തിയ വിവാദമാണ് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടിയത് .

രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും എംഎല്‍എയുടേയും നിലപാടിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും പരസ്പരം വീണ്ടും കൊമ്പുകോര്‍ക്കുന്ന സ്ഥിതിയുണ്ടായത്. സൈബര്‍ സഖാക്കള്‍ക്ക് കാര്‍ വാങ്ങല്‍ വിവാദത്തില്‍ മുല്ലപ്പള്ളി ലൈക്കടിച്ചതായും അനില്‍ അക്കര വിമര്‍ശിച്ചു.പിരിവെടുത്ത് കാര്‍ വേണ്ടെന്ന പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണച്ച് രമ്യ ഹരിദാസ് പിന്നീട് രംഗത്തെത്തിയിരുന്നു. ഇത് സ്വാഗതം ചെയ്തുകൊണ്ടും മുല്ലപ്പള്ളി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും അനില്‍ അക്കര പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ എംപി രാജിവെച്ചതോടെയാണ് പുതിയ പ്രസിഡന്റിനായുള്ള ചരടുവലി മുറുകിയത് . നേതാക്കളൊക്കെ അരയുംതലയും മുറുക്കി. ജില്ലയില്‍ ഐ ഗ്രൂപ്പ് പ്രസിഡന്റു സ്ഥാനത്തിനു വേണ്ടി ശക്തമായ അവകാശവാദമുന്നയിച്ച് രംഗത്തുണ്ട് .

മുമ്പു ഐ പക്ഷത്തിനായിരുന്നു തൃശൂരില്‍ പ്രസിഡന്റു പദവി. പിന്നീട് പി.സി.ചാക്കോയുടെ ഇടപെടലിനെ തുടര്‍ന്ന് എ.ഗ്രൂപ്പിലേക്ക് പ്രസിഡന്റു പദവി എത്തിപ്പെട്ടു. അതേസമയം എ ഗ്രൂപ്പില്‍ നിന്നു ചാക്കോയ്ക്ക് പിന്നീടു പിന്തുണ ലഭിച്ചതുമില്ല. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിഞ്ഞു.എ വിഭാഗത്തിനു ലഭിച്ച പദവി വിട്ടുകൊടുക്കാനാകില്ലെന്നാണ് അവരുടെ വാദം. വി.എം. സുധീരന്റെ അടുത്തയാളായി രാഷ്ട്രീയത്തില്‍ വന്ന ടി.എന്‍. പ്രതാപന്‍ ഐ പക്ഷത്തോടു മൃദു സമീപനമെടുത്തു. എന്നാല്‍ പരമാവധി നിഷ്പക്ഷത പുലര്‍ത്തിയിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി സംഘടനയെ ചലിപ്പിക്കാനും പ്രതാപനു കഴിഞ്ഞുവെന്ന് വിലയിരുത്തപ്പെടുന്നു. സമരങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ആളെക്കൂട്ടാനും കഴിഞ്ഞു. പ്രതാപന്‍ എം.പിയായതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരുന്നത്.

പുതുതായി ആരു പ്രസിഡന്റാകുമെന്ന കാര്യത്തില്‍ പ്രതാപന്റെ പിന്തുണ നിര്‍ണായകമാണ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തുന്ന ഇടപെടലുകളാണ് അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കുക. മുമ്പ് ടി.എന്‍. പ്രതാപന്‍ പ്രസിഡന്റായി വന്നത് യുവാക്കളെ നേതൃത്വത്തിലെത്തിക്കുക എന്ന രാഹുല്‍ഗാന്ധിയുടെ നിലപാടിനെ തുടര്‍ന്നാണ്. അത് ഇത്തവണയും കേന്ദ്രനേതൃത്വം തുടരുമോ എന്നാണ് അറിയേണ്ടത്. മുതിര്‍ന്ന നേതാക്കളെയും പരിഗണിക്കാമെന്ന നിലയുണ്ടായാല്‍ ഐ പക്ഷത്തുനിന്നു ടി.വി.ചന്ദ്രമോഹന്‍, ടി.യു. രാധാകൃഷ്ണന്‍ എന്നിവര്‍ക്കു മുന്‍തൂക്കമുണ്ടാകും. എ വിഭാഗത്തില്‍ നിന്നു പി.എ.മാധവനും സാധ്യതയുണ്ട്. ഇവര്‍ക്കു പുറമേ യുവനിരയില്‍ നിന്നു സി.ഐ.സെബാസ്റ്റ്യന്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, എം.പി.വിന്‍സന്റ്, ജോസ് വള്ളൂര്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നാലാംഗ്രൂപ്പ് പിന്നീട് ഐ പക്ഷത്തേക്കു ചാഞ്ഞു. അതില്‍ ഉള്‍പ്പെട്ടയാളാണ് എം.പി. വിന്‍സെന്റ്. യുവനേതാക്കളെ പരിഗണിക്കുന്ന പക്ഷം ജോസഫ് ടാജറ്റിനാണ് സാധ്യത കൂടുതല്‍. ഡി.സി.സി. പ്രസിഡന്റു പദത്തില്‍ ഉമ്മന്‍ചാണ്ടി കാര്യമായ അവകാശവാദമുന്നയിക്കില്ലെന്ന പ്രതീക്ഷയിലാണ് ഐ വിഭാഗം. എന്നാല്‍ പ്രതാപന്റെ പിന്തുണ ടാജറ്റിനുണ്ട്. ലീഡറുടെ അനുസ്മരണച്ചടങ്ങിലും കോണ്‍ഗ്രസ് കലക്ടറേറ്റ് ധര്‍ണയിലും ടാജറ്റായിരുന്നു അധ്യക്ഷന്‍. ഇതു പ്രതാപന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് സൂചന. സീനിയര്‍ നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കില്‍ ടി.വി.ചന്ദ്രമോഹനാണ് മുന്‍തൂക്കം. ഗ്രൂപ്പുകള്‍ക്ക് അതീതമായാണ് പ്രസിഡന്റിനെ കണ്ടെത്തുകയെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നു.

Top