ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെടും !രമ്യ ഹരിദാസ് ഏറ്റവും മോശം എംപി, 24 ന്യൂസ് സര്‍വേ പുറത്ത്

പാലക്കാട്: കേരളത്തിലെ ഏറ്റവും മോശം എംപിമാരിൽ ഒരാളാണ് ആലത്തൂർ എംപി രമ്യ ഹരിദാസ്. 24 ന്യൂസ് നടത്തിയ ലോക്സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ആലത്തൂര്‍ എം പി രമ്യാ ഹരിദാസ് ഏറ്റവും കഴിവുകെട്ട എംപി എന്ന റിക്കോർഡിൽ ആയിരിക്കുകയാണ് .കേരളത്തിൽ ഒരുപാട് പേർ രാഷ്ട്രീയ ഭേദമന്യേ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു രമ്യ .എന്നാൽ എംപി ആയതിനു ശേഷം പാർട്ടിയോടോ പാർട്ടിക്കാരോടോ പൊതുജനത്തോടും അഹന്ത നിറഞ്ഞ പെരുമാറ്റം എന്നാണ് ആരോപണം .

രമ്യ ഹരിദാസിന് മണ്ഡലത്തില്‍ ഇത്തവണ വലിയ വെല്ലുവിളി അതിജീവിക്കേണ്ടി വരും എന്നാണ് 24 സര്‍വേയില്‍ പറയുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ രമ്യാ ഹരിദാസ് എം പിയ്ക്കെതിരെ രേഖപ്പെടുത്തിയത് കടുത്ത അതൃപ്തിയാണ് എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേര്‍ മാത്രമാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനത്തിന് അനുകൂല പ്രതികരണം നല്‍കിയിരിക്കുന്നത്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് രണ്ട് ശതമാനം പേരും മികച്ചതെന്ന് ആറ് ശതമാനം പേരും പറഞ്ഞു. 25 ശതമാനം പേര്‍ ശരാശരി എന്നാണ് രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയത്. ഭൂരിഭാഗം പേരും ശരാശരിയിലും താഴെ മാര്‍ക്കാണ് രമ്യാ ഹരിദാസിന് നല്‍കിയിരിക്കുന്നത്.

രമ്യ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് 35 ശതമാനം പേരും വളരെ മോശമെന്ന് 25 ശതമാനം പേരും അഭിപ്രായപ്പെട്ടു. 55 ശതമാനം ജനങ്ങളാണ് രമ്യാ ഹരിദാസിന്റെ പ്രവര്‍ത്തനം മോശമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം അഭിപ്രായമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 ശതമാനം ജനങ്ങളും രേഖപ്പെടുത്തി. തങ്ങളുടെ സര്‍വേയില്‍ ഒരു എം പിക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ മാര്‍ക്ക് രമ്യ ഹരിദാസിനാണ് എന്ന് 24 ന്യൂസ് വ്യക്തമാക്കുന്നു.

അതേസമയം അടുത്ത തവണ ആലത്തൂര്‍ എല്‍ ഡി എഫ് തിരിച്ചുപിടിക്കും എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 42 ശതമാനം പേര്‍ ആലത്തൂര്‍ 2024 ല്‍ എല്‍ ഡി എഫിനൊപ്പം പോകും എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ യു ഡി എഫ് ജയിക്കും എന്ന് 36 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ബി ജെ പിക്ക് ഒമ്പത് ശതമാനം പേര്‍ വിജയ സാധ്യത കല്‍പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മൂന്ന് ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാരിന് ശരാശരി മാര്‍ക്കാണ് ആലത്തൂരിലെ വോട്ടര്‍മാര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 9 ശതമാനവും അഭിപ്രായപപ്പെടുന്നു. ശരാശരി എന്ന് അഭിപ്രായപ്പെട്ടത് 36 ശതമാനം പേരാണ്. 29 ശതമാനം പേര്‍ മോശം എന്നും ഒമ്പത് ശതമാനം പേര്‍ വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. 13 ശതമാനം പേര്‍ അഭിപ്രായം പറയാന്‍ തയ്യാറായില്ല.

2019 ല്‍ എല്‍ ഡി എഫിന്റെ സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെതിരെ വന്‍ വിജയം നേടിയാണ് രമ്യ ഹരിദാസ് ജയിച്ച് കയറിയത്. 16 ശതമാനം അധികം വോട്ടാണ് ബിജുവിനേക്കാള്‍ കൂടുതല്‍ രമ്യ നേടിയത്. പോള്‍ ചെയ്ത 2.4 ശതമാനം വോട്ടുകള്‍ നേടിയാണ് രമ്യ ഹരിദാസ് വിജയിക്കുന്നത്. എന്നാല്‍ ആ സാഹചര്യമല്ല അഞ്ച് വര്‍ഷത്തിന് ശേഷം എന്നാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Top