രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ? കൊല്ലും കൊലവിളിയുമല്ലല്ലോ പാട്ടും കൂത്തുമല്ലേയെന്ന് ശാരദക്കുട്ടി

രമ്യ ഹരിദാസ് പാട്ടുപടുന്നതിലെയും പ്രസംഗവേദികള്‍ തന്റെ കലാപരമായ കഴിവ് ഉപയോഗിച്ച് കയ്യടക്കുന്നതിലെയും പ്രതിഷേധം ഫേസ്ബുക്കിലൂടെ അറിയിച്ച ദീപ നിഷാന്ത് ടീച്ചര്‍ക്ക് കനത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. രാഷ്ട്രീയക്കാര്‍ മസില് പിടിച്ച് നടക്കണമെന്ന ദീപയുടെ അഭിപ്രായം ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സ്ത്രീകള്‍ പാട്ടുപാടുകയും നൃത്തംചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയമാണ് സ്വപ്‌നം കാണുന്നതെന്ന് ഒരു മറുപടി പോസ്റ്റില്‍ ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചര്‍ പണ്ട് നൃത്തം ചെയ്തപ്പോള്‍ പലരും കളിയാക്കിയിരുന്നു. അപ്പോള്‍ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താല്‍? സി.എസ്.സുജാതയുടെ നേതൃത്വത്തില്‍ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോള്‍ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ.

സ്ത്രീകളുടെ പ്രകടനപത്രികകളില്‍ സന്തോഷവും സമാധാനവും ആനന്ദവും ഉണര്‍വും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്‌പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തില്‍ സ്ത്രീകള്‍ക്ക് കാര്യമായി പലതും ചെയ്യാനാകും. സ്ത്രീകള്‍ രംഗത്തു വരുമ്പോള്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതലായ ഒരുണര്‍വ്വുണ്ടാകട്ടെ. തെരുവുകള്‍ ആഹ്ലാദഭരിതമാകണം.

പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.

എസ്.ശാരദക്കുട്ടി

Top