രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

കൊച്ചി. ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ വിമര്‍ശനവുമായി കേരളവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത് രംഗത്ത് എത്തിയിരിക്കുന്നു . ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി, ദളിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി. ഇന്നത്തെ പ്രതികരണം സമാപ്തം!ധന്യവാദ്! എന്നാണ് ദീപ ഫേസ്ബുക്കില്‍ കുറിച്ചത്. രമ്യയോടൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ചാണ് ദീപയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസം ആലത്തൂര്‍ എംപി ശ്രീമതി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട ആവശ്യമെന്താണെന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രമ്യയ്ക്കു സഞ്ചരിക്കാന്‍ വാഹനം വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. പതിനാല് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എന്നാല്‍ സ്വന്തമായി പണമില്ലാത്തതുകൊണ്ട് തനിക്ക് കാര്‍ വാങ്ങിത്തരുന്നതെന്ന് രമ്യ പ്രതികരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണ രൂപം

ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്‌ബോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി, ദളിതത്വവും ദാരിദ്ര്യവും രശീതിയടിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന മനോഭാവത്തിന്റെ പേരാണ് ജാതി.

ഇന്നത്തെ പ്രതികരണം സമാപ്തം!ധന്യവാദ്!

( പോസ്റ്റ് ഓണ്‍ലൈന്‍ മീഡിയകള്‍ വളച്ചൊടിച്ച് മറ്റൊന്നാക്കലില്ല!)

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ദീപ നിശാന്ത് രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ രമ്യയുടെ വിജയത്തിന് അനുകൂലമായെന്ന് വിലയിരുലുണ്ടായിരുന്നു. ഇതിന് പിന്നാലെ പല വാദ പ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കാറിന്റെ പേരില്‍ പുത്തന്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ദീപ നിശാന്ത് രമ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Top