എംപിയാണ് മോശമായി സംസാരിച്ചത്. അല്ലാതെ നജീബ്, എംപിയോട് ഒന്നും പറഞ്ഞിട്ടില്ല. മോശമായി സംസാരിച്ചത് രമ്യ ഹരിദാസ്’; ഹരിതസേന അംഗങ്ങളുടെ വീഡിയോ പുറത്ത്

പാലക്കാട് :സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന രമ്യാ ഹരിദാസ് എംപിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വാദിച്ച് സിപിഐഎം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഹരിതസേന അംഗങ്ങളുടെ പ്രതികരണമടങ്ങിയ വീഡിയോയുമായാണ് സോഷ്യല്‍മീഡിയയിലെ സിപിഐഎം അനുഭാവികള്‍ രംഗത്തെത്തിയിരിക്കുന്നത്.പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന രമ്യാ ഹരിദാസ് എംപിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം. സംഭവസ്ഥലത്ത് ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എംപി ഹരിതസേന അംഗങ്ങളെ നിര്‍ബന്ധിച്ച് ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ സാമൂഹികഅകലം പാലിച്ച് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതയായ രമ്യ അസഭ്യം പറയുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഹരിതസേന അംഗങ്ങളുടെ മറുപടി ഇങ്ങനെയാണ് : ”എംപിയാണ് മോശമായി സംസാരിച്ചത്. അല്ലാതെ നജീബ്, എംപിയോട് ഒന്നും പറഞ്ഞിട്ടില്ല. ഈ പറയുന്ന വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല.”

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, ഭീഷണി മുഴക്കിയെന്ന രമ്യയുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് സിപിഐഎം നേതാക്കളും രംഗത്തെത്തിയിരുന്നു. സാമൂഹികഅകലം പാലിച്ച് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതയായ രമ്യ അസഭ്യം പറയുകയായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

സിപിഐഎം നേതാക്കള്‍ പറയുന്നു : ”കാലു വെട്ടുമെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞെന്നത് രമ്യ പറഞ്ഞ നുണയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസമായി പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഉച്ചയ്ക്ക് രമ്യ ഹരിദാസും സ്ഥലത്തെത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഹരിതസേന അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സാമൂഹികഅകലം പാലിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു. വാര്‍ഡ് അംഗമായ നജീബും ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് വണ്ടി കയറിയ രമ്യ തിരിച്ചിറങ്ങി നജീബിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടി ചീഫ് പരിപാടിയാണ് രമ്യ കാണിക്കുന്നത്. തുടര്‍ച്ചയായി സിപിഐഎമ്മിനെതിരെ നുണകഥകള്‍ പ്രചരിപ്പിക്കുന്ന രീതിയാണ് രമ്യ സ്വീകരിക്കുന്നത്. രമ്യ സ്വന്തമായി പ്രശ്നങ്ങളാക്കും. പിന്നെ ഇരവാദം ഉന്നയിച്ച് മറ്റുള്ളവരെ വേട്ടക്കാരാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.” ഇത്തരം പെരുമാറ്റങ്ങള്‍ രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും എം എ നാസര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതേസമയം, വിഷയത്തില്‍ ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രമ്യാ ഹരിദാസ്, കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് എന്നിവര്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റും ഹരിതസേന അംഗങ്ങളുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് രമ്യാ ഹരിദാസ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍, നജീബ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

”കാലു വെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്‍മുറക്കാരിയാണ് ഞാന്‍.. ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ?”

”ആലത്തൂര് കയറിയാല്‍ കാലു വെട്ടും എന്നാണ് ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയില്‍ മുന്നോട്ടു പോകുമ്പോള്‍ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തീരുമാനം. വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ് ഞാന്‍.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തില്‍ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.”

Top