കൊച്ചി:കോൺഗ്രസ് എം എൽ എ അനിൽ അക്കരക്ക് എതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നു എന്ന് റിപ്പോർട്ട് .സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതേദിവസം അനിൽ അക്കര ആശുപത്രിയിൽ എത്തിയത് ദുരൂഹത എന്നും റിപ്പോർട്ട് ! സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ ഏഴിന് രാത്രി അനില്‍ അക്കര എംഎല്‍എ ആശുപത്രിയില്‍ എത്തിയതായി എന്‍.ഐ.എ കണ്ടെത്തി. രാത്രി സമയത്തെ എംഎല്‍എയുടെ ആശുപത്രി സന്ദര്‍ശനം എന്തിനെന്ന് എന്‍ഐഎ അന്വേഷിക്കും.
സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം രാത്രിയാണ് അനില്‍ അക്കര എം.എല്‍.എ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഈ ദിവസം ആശുപത്രിയില്‍ എത്തിയതെന്ന് എന്‍.ഐ.എ അനില്‍ അക്കരയോട് ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട് എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു
സ്വപ്ന സുരേഷിന്റെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ. സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും ആരോപിച്ച് അനില്‍ അക്കര എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു.
ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനില്‍ അക്കരെയുടെ ആരോപണം. എന്നാല്‍ ഇതിനിടെയാണ് സ്വപനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ അനില്‍ അക്കര എം.എല്‍.എയുടെ രാത്രി ആശുപത്രി സന്ദര്‍ശനം വിവാദം ആകുന്നത്.കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയില്‍ ചിലവിട്ടത്. അതേസമയം,ഔദ്യോഗിക പരിപാടികള്‍ ഒന്നും ഇല്ലാതെ എം.എല്‍.എ രാത്രി ആശുപത്രിയില്‍ എത്തുകയായിരുന്നു