ബോളിവുഡിലെ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമെന്ന് അന്‍സിബ ഹസന്‍

അന്‍സിബ ഹസനെ അറിയില്ലേ….സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിലൂടെ മലയാളികളുടെ പ്രിങ്കരിയായി മാറിയ താരം. ഇന്ന് സിനിമയില്‍ ഇറങ്ങാന്‍ എളുപ്പമാണ്. പിടിച്ചുനില്‍ക്കാനാണ് പ്രയാസമെന്നും പറയുന്നു അന്‍സിബ. അവിടെയാണ് കഠിനാധ്വാനവും ഭാഗ്യവും വേണ്ടത്. ഇവിടെ ഒരു ഇമേജില്‍ പെട്ടുപോയാല്‍ തിരിച്ചു കയറാന്‍ വലിയ ബുദ്ധിമുട്ടാണ്. അതിന്റെ സ്ട്രഗിളിലാണ് ഞാന്‍. കലാഭവന്‍ ഷാജോണ്‍ നായകനായെത്തുന്ന ‘പരീത് പണ്ടാരി’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന-അന്‍സിബ പറഞ്ഞു. പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ അന്‍സിബയുടെ വരവ്.

ചുംബനസീനില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചാലും വ്യക്തമായ ഉത്തരമുണ്ട് തമിഴിലും തന്റെ സാന്നിധ്യമറിയിച്ച അന്‍സിബയ്ക്ക്.
‘ചുംബനസീനുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ ഡ്രിപ്ലോമസിക്ക് ഞാന്‍ നോ പറയും. പക്ഷെ ഒരു ബോളിവുഡ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ അതു ചെയ്യും. ഇത് രണ്ടും സംഭവിക്കുകയില്ലെന്ന് അറിയാം. ആ ധൈര്യമുണ്ട്. പിന്നെ അത്തരം സീനുകളുടെ അനിവാര്യതയും നമ്മുടെ കംഫര്‍ട്ടും എല്ലാം അതിനു പിന്നിലെ ഘടകങ്ങളാണ്’-നവംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ പറയുന്നു.ansiba-hassasss

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആഗ്രഹിച്ച തരത്തിലുള്ള ഒരു കഥാപാത്രം തന്നെ തേടിവന്നതെന്ന് അന്‍സിബ പറയുന്നു. ഗ്ലാമര്‍ വേഷങ്ങളെക്കാള്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അന്‍സിബ പറയുന്നു.

Top