കൊച്ചി:പ്രതിപട്ടികയിൽ എത്തുമെന്ന വിലയിരുത്തൽ .ദിലീപും നാദിര്ഷായും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും നാദിര്‍ഷയും കാവ്യയുടെ അമ്മയും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹാജരാവാന്‍ പൊലീസ് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണിത്.ആലുവ പൊലീസ് ക്ലബ്ലിലാണ് മൂവരോടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ദിലീപിനേയും നാദിര്‍ഷയേയും ഇവിടെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ആണ് കൊടുക്കേണ്ടത്. അപേക്ഷ നല്‍കിയാല്‍ കോടതി പൊലീസിനോടു വിശദീകരണം തേടും. ജാമ്യം കൊടുക്കേണ്ട കേസ് ആണോയെന്നു കോടതി ആരായുമ്ബോള്‍ അതുമായി ബന്ധപ്പെട്ടു പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും കോടതിയുടെ തീരുമാനം.
സാധാരണ ഗതിയില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ താമസമെടുക്കാറുണ്ട്. അപ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും വൈകും. ഇനി കേസില്‍ ആരോപണവിധേയര്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി വച്ചിട്ടുണ്ടെങ്കില്‍ കോടതി ഇടപെടലും തുടര്‍നടപടികളും ഇന്നു തന്നെ നടക്കുകയും ചെയ്യും എന്ന് പത്രം ഓൺ റിപ്പോർട്ട് ചെയ്യുന്നു .
മാത്രമല്ല, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുടെ കാര്യത്തിലും ഇന്നു തന്നെ തീരുമാനമാവുകയും ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതിയിലാണ് സമര്‍പ്പിക്കുന്നതെങ്കില്‍ അത് തള്ളിയാലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. എന്നാല്‍ ഹൈക്കോടതിയിലാണ് നല്‍കുന്നതെങ്കില്‍ ഇത് തള്ളുന്ന പക്ഷം അപ്പീലിനു പോകാനുള്ള സാധ്യത മങ്ങും.വക്കീലിനെ കൂട്ടാതെ പൊലീസ് ക്ലബ്ബിലെത്താനാണ് പൊലീസിന്റെ നിര്‍ദേശം. കഴിഞ്ഞദിവസം, നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെയും അമ്മയുടേയും ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര ശാലയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡില്‍ ഒന്നാം പ്രതി സുനില്‍ കുമാറിന്, ലക്ഷ്യയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിനു പൊലീസിന് തെളിവ് ലഭിച്ചിരുന്നു.സുനില്‍കുമാര്‍ കൈമാറിയ മെമ്മറി കാര്‍ഡിനു വേണ്ടിയായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. മൂന്നു മെമ്മറി കാര്‍ഡുകളില്‍ ഒന്നാണ് കാവ്യയുടെ അമ്മയ്ക്കു കൈമാറിയതെന്നു സുനില്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴയില്‍ വച്ചാണ് ഇവ കോപ്പി ചെയ്തത്. ബാക്കി രണ്ടെണ്ണത്തില്‍ ഒന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.
ലക്ഷ്യയില്‍ താന്‍ മൂന്നുതവണ പോയിട്ടുണ്ടെന്നാണ് സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞത്. രണ്ടുതവണ പോയത് നടി ആക്രമിക്കപ്പെടുന്നതിനു മുമ്ബും ഒരു തവണ സംഭവത്തിനു ശേഷവുമാണ്. ഈ പോക്ക് മെമ്മറി കാര്‍ഡ് കൈമാറാനായിരുന്നു എന്നാണ് സുനില്‍കുമാര്‍ പറഞ്ഞിരിക്കുന്നത്.നടനും സംവിധായകനുമായ നാദിര്‍ഷയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടെ പോയതെന്നാണ് ഒന്നാംപ്രതി സുനില്‍കുമാര്‍ പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് കാവ്യയുടെ അമ്മയ്ക്കാണ് നല്‍കിയതെന്നും ഇതില്‍ നാദിര്‍ഷയുടെയും ദിലീപിന്റെയും ഇടപെടലും പൊലീസിനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്നു വീണ്ടും ഹാജരാവാന്‍ ഇരുവരോടും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.