കൊട്ടിയൂരില്‍ 16 വയസുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസില്‍ കടുത്ത പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കൊട്ടിയൂരില്‍ വൈദികനില്‍ നിന്നുണ്ടായത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ആന്റണി പറഞ്ഞു. വൈദികനാണെന്ന പരിഗണന നല്‍കേണ്ടതില്ല. ഇത്തരക്കാരെ ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന പോലെ തന്നെ കൈകാര്യം ചെയ്യണം. പീഡിപ്പിച്ചയാളെ വൈദികനെന്ന് വിളിക്കുന്നത് നാണക്കേട്. കേരളത്തിന് ഈ സംഭവം നാണക്കേടുണ്ടാക്കി. കേരളത്തിലെ സ്ത്രീ സുരക്ഷ അപകടത്തിലാണ്.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കതിരെ കടുത്ത ശിക്ഷ നല്‍കണം. കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ മാറ്റം വരികയുള്ളൂ എന്നും ആന്റണി പ്രതികരിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്കേേു വണ്ടി ബാറുകള്‍ തുറക്കുന്നതിനെതിരെയും ആന്റണി പ്രതികരിച്ചു. മദ്യം കഴിക്കുന്ന ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരേണ്ടതില്ല.കേരളത്തില്‍ പുതിയ ഒരു ബാര്‍ പോലും തുറക്കരുതെന്നും ആന്റണി ആവശ്യപ്പെട്ടു. കൊട്ടിയൂരില്‍ നടന്നത് ഗുരുതരമായ തെറ്റാണെന്നും സഭ കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും മാര്‍ ആലഞ്ചേരി പ്രതികരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നും വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യമായാണ് ഇക്കാര്യത്തില്‍ കര്‍ദിനാള്‍ പ്രതികരിക്കുന്നത്. മാനന്തവാടി ബിഷപ്പും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു.