ദ​ത്ത് വി​വാ​ദം;അ​നു​പ​മ​യും പി.​കെ.​ ശ്രീ​മ​തി​യും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്.മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​ഞ്ഞു.അനുപമയുടെ പ്രതികരണം

തി​രു​വ​ന​ന്ത​പു​രം: സിപിഎം അനുഭാവി പ്രവർത്തക ആയിരുന്ന അനുപമയുടെ കുട്ടിയെ ദ​ത്ത് നൽകിയ വി​വാ​ദ​ത്തി​ൽ അ​നു​പ​മ​യും സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്താ​യി.ദ​ത്ത് വി​വാ​ദം നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​പ​മ​യു​ടെ അ​മ്മ​യും അ​ച്ഛ​നും കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ന​മു​ക്ക് ഇ​തി​ൽ റോ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​യി പി.​കെ.​ശ്രീ​മ​തി പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത് എന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു .

അ​നു​പ​മ​യു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.മു​ഖ്യ​മ​ന്ത്രി​യും എ.​വി​ജയ​രാ​ഘ​വ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മു​ൾ‌​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യെ​ല്ലാം ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തു​വെ​ന്നും പി.​കെ ശ്രീ​മ​തി പ​റ​യു​ന്നു.സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു വ​ന്ന​ത്. ഈ ​സ​മ​യം ദ​ത്ത് വി​വാ​ദം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നി​ല്ല.സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ചെ​യ്യാ​മെ​ന്ന് പി.​കെ.​ശ്രീ​മ​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ക​മ്മി​റ്റി വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​തേ​സ​മ​യം നേ​താ​ക്ക​ൾ നേ​ര​ത്തെ​യ​റി​ഞ്ഞി​ട്ടും ഇ​ട​പെ​ടാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​ണെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി ഓ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​ത്ത​ത് വേ​ദ​നി​പ്പി​ച്ചു​വെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.മു​ഖ്യ​മ​ന്ത്രി​യെ താ​ൻ കു​റ്റ​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ പ​രാ​തി നേ​രി​ട്ട് എ​ത്തി​ക്കാ​ണി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു. എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കാ​ണു​മെ​ന്നും അ​നു​പ​മ പ​റ​യു​ന്നു.

അതേസമയം കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ സമരം ചെയ്യുന്ന അനുപമ എസ്.ചന്ദ്രനെ മഴയത്തു നിർത്തി പൊലീസ്. ശിശുക്ഷേമസമിതി ഓഫിസിനു മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന തനിക്കു മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി പൊലീസ് നിഷേധിച്ചെന്ന് അനുപമ പരാതിപ്പെട്ടു. എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് അജിത്കുമാറും ഒപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്.ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്കുമാറിനെ സംഘടനാ പ്രവർത്തനത്തിനിടയിലാണു പരിചയപ്പെട്ടതും പ്രണയിച്ചതും. അദ്ദേഹം വിവാഹിതനായിരുന്നു. ഇതിനിടെ ഞാൻ ഗർഭിണിയായി. കഴക്കൂട്ടത്തെ ആശുപത്രിയിലാണു ഞാൻ ഡോക്ടറെ കണ്ടിരുന്നത്. വീട്ടുകാർക്ക് ആദ്യമൊന്നും സംശയം തോന്നിയില്ല. ഗർഭകാലം എട്ടാം മാസത്തിലേക്കു കടന്നപ്പോൾ വീട്ടിൽ അറിഞ്ഞു. ബഹളമായി. ഞാൻ വീട്ടുകാരുടെ തടങ്കലിലായി.

അനധികൃത ദത്തു വിവാദത്തിൽ ആരോപണവിധേയനായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ സുനന്ദയെയും പദവിയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ടാണു സമരം. കുടുംബക്കോടതി അന്തിമവിധി പറയുന്നതുവരെ കുഞ്ഞിനെ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സമരം രണ്ടു ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അനുപമയ്ക്കു നീതി ഉറപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത വനിതാ–ശിശുവികസന വകുപ്പും ചർച്ചയ്ക്കു തയാറായിട്ടില്ല. ഇതിനിടെയാണു പൊലീസിന്റെ ഭാഗത്തുനിന്നു സമരം പൊളിക്കാനുള്ള നീക്കം.

റോഡിൽ തടസ്സമാകാതെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടാൻ തുനിഞ്ഞപ്പോഴാണു പൊലീസ് എതിർത്തത്. ഷീറ്റ് കെട്ടിയാൽ പൊട്ടിക്കുമെന്നാണ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഭീഷണിയെന്ന് അനുപമ പറഞ്ഞു. അനുപമ എസ്എഫ്ഐ മുൻ പ്രവർത്തകയും അജിത്കുമാർ ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയുമാണ്. എന്നാൽ സമരം പാർട്ടി ഏരിയ കമ്മിറ്റിയംഗമായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയായതിനാൽ പാർട്ടിയുടെ സഹായമില്ല.

Top