കൊച്ചി: ”കഷ്ടകാലത്തിന് ആദ്യമായിട്ടാണ് ലെഗിന്‍സ് ഇട്ടത് അന്ന് തന്നെ പണിയും കിട്ടി. പറയുന്നത് വേറെ ആരുമല്ല പ്രേമം എന്ന ഒരറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ അനുപ പരമേശ്വരന്‍. നാട്ടിലെ ഒരു എല്‍പി സ്‌കൂളില്‍ വായനദിനത്തില്‍ പോയതായിരുന്നു ഞാന്‍. കഷ്ടക്കാലത്തിന് ജീവിതത്തില്‍ ആദ്യമായി ലെഗിന്‍സാണ് ഇട്ടത്. സ്‌കിന്നുമായി മാച്ചുള്ള കളറായിരുന്നു. വീട്ടില്‍ എത്തുന്നതിന് മുമ്പ് ഇന്റര്‍നെറ്റില്‍ വന്നു. ആരോ മനപ്പൂര്‍വം എടുത്ത് ഇന്റര്‍നെറ്റില്‍ ഇടുകയായിരുന്നു. എനിക്ക് തോന്നുന്നത് ഇതൊക്കെ ഒരു തരം അസൂയയാണെണ് അനുപമ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രേമത്തിന് ശേഷം അന്യഭാഷ ചിത്രങ്ങളില്‍ കുടിയേറിയ അനുപമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രത്തിലെ നായികയാണ് അനുപമ പരമേശ്വരന്‍. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജനുവരിയില്‍ പുറത്ത് തിയേറ്ററുകളില്‍ എത്തും.
സിനിമയില്‍ എത്തിയിട്ട് അധികമൊന്നുമായില്ലെങ്കിലും ഒത്തിരി ഗോസിപ്പുകള്‍ അനുപമയുടെ പിന്നാലെ കൂടിയിട്ടുണ്ട്. പറയാത്തത് പറഞ്ഞുവെന്നും പറഞ്ഞത് വളച്ചൊടിച്ചും ഫെമിനിസ്റ്റായും എന്തിന് വസ്ത്രധാരണത്തെ പോലും നടിയെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനോടെല്ലാം പ്രതികരിച്ച് ശരിക്കും ഇതെന്നെ ബോള്‍ഡാക്കിയിട്ടുണ്ടെന്ന് അനുപമ പറയുന്നു.
ആക്ടീവല്ലാത്ത പെണ്ണിനെയും ആക്ടീവാക്കാനുള്ള കഴിവ് ചിലര്‍ക്ക് ഉണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഇക്കാലത്താണ്. ഒരു മീഡിയ അഭിമുഖത്തില്‍ എന്നോട് ഇങ്ങനെ ചോദിച്ചു. സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണമായി മാത്രം കാണുന്ന പുരുഷന്മാരോടുള്ള സമീപനം എന്താണെന്ന്, ഞാന്‍ പറഞ്ഞു അത്തരക്കാരെ ഞാന്‍ വെറുക്കുന്നുവെന്ന്. പക്ഷേ ആളുകള്‍ അതിനെ വളച്ചൊടിച്ച് പുരുഷന്മാരെ വെറുക്കുന്നുവെന്നാക്കിയതായും അനുപമ വെളിപ്പെടുത്തി.
പൊതു ജീവിതത്തില്‍ സ്വാധീനിച്ചതോ പ്രകോപിപ്പിച്ചതോ ആയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാനത് ഫേസ്ബുക്കില്‍ എഴുതാറുണ്ട്. അതോടെ എന്നെ ഫെമിനിസ്റ്റാക്കി. ഞാന്‍ ഇങ്ങനെയൊക്കെയാണോ എന്ന് എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു. എന്തായാലും അതെല്ലാം എന്നെ ബോള്‍ഡാക്കിയെന്ന് അനുപമ പറയുന്നു.
എന്തും തുറന്ന് പറയുന്നു എന്ന ഭാവത്തില്‍ ഉള്ളിലുള്ള ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാണ് പലര്‍ക്കും സോഷ്യല്‍ മീഡിയ. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിന് മോശം കമന്റുമായി എത്തും. പാസീവ് എന്‍ജോയ്മെന്റ് കിട്ടുന്നത് കൊണ്ട് പലരും വായിക്കുമായിരിക്കും. അതേസമയം ആ കമന്റ് ഇട്ടവന്റെ നിലവാരം കൂടി ആളുകള്‍ വിലയിരുത്തുന്നുണ്ടെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് താരം ചൂണ്ടികാട്ടുന്നു.