വില്ലുപുരം: മഹാ ദുരന്തത്തെ നേരിട്ട കേരളത്തിന് പ്രായഭേതമില്ലാതെ ധാരാളം സുമനസുകളില്‍ നിന്നുള്ള സ്‌നേഹോപഹാരങ്ങള്‍ ലഭിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ട് സൈ്ക്കിള്‍ വാഹ്ങാനായി തന്റെ കാശ് കുടക്കയില്‍ കൂട്ടിവച്ചിരുന്ന മുഴുവന്‍ തുകയും സംഭാവന നല്‍കുകയായിരുന്നു അനുപ്രിയ ചെയ്തത്.
എന്നാല്‍ കുഞ്ഞു മനസ്സിന്റെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളെ ഞെട്ടിച്ചു കളഞ്ഞു. അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി അനുപ്രിയക്ക് നല്‍കിയിരിക്കുകയാണ് സൈക്കിള്‍ കമ്പനിയായ ഹീറോ. മനുഷ്യത്വത്തിന്റെ നറുതേന്‍മണം ഇങ്ങനെ പരന്നൊഴുകുകയാണ്
തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരിയാണ് കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതോടെ അനുപ്രിയയുടെ മനസ്സലിഞ്ഞു. സൈക്കിളിനേക്കാള്‍ വലുതാണ് കഷ്ടപ്പെടുന്നവര്‍ക്കുള്ള കുഞ്ഞു കൈത്താങ്ങെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അനുപ്രിയയുടെ ഈ തീരുമാനം അറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി അവളെ ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചു- അനുപ്രിയയ്ക്ക് ഇഷ്ടമുള്ള ഒരു സൈക്കിള്‍ സൗജന്യമായി നല്‍കും!