പുനര്‍ നിര്‍മ്മാണം: വിമര്‍ശനങ്ങളില്‍ കഴമ്പില്ല, കെപിഎംജി ജോലി തുടങ്ങി

പ്രളയം അതിജീവിച്ച കേരളത്തെ വീണ്ടും പടുത്തുയര്‍ത്തുന്നതിനായി കെപിഎംജി കമ്പനി നീക്കങ്ങള്‍ ആരംഭിച്ചു. കമ്പനിയുടെ ചരിത്രം പരിശോധിക്കണമെന്നും സര്‍ക്കാര്‍ കമ്പനിയെ കൂട്ടുപിടിച്ച് പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ അഴിമതി നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നുമുള്ള വാദങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുകയാണ്.

ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിഎംജി കമ്പനിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ വിവാദങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിച്ച് പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കെപിഎംജി നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും മുംബൈയിലും കമ്പനി ഉദ്യോഗസ്ഥര്‍ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Top