സിനിമാമോഹവുമായി ആദ്യമെത്തിയ ഓഡിഷനില്‍ പുറംതള്ളി; ഇന്ന് ഇന്ത്യന്‍ സിനിമാലോകം ആരാധിക്കുന്ന അനുഷ്‌കാ ഷെട്ടിയുടെ കഥ

ഹൈദബാദ്: ബാഹുബലിയിലുടെ ലോകമറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ദേവസേനയെ അവതരിപ്പിച്ച അനുഷ്‌ക ഷെട്ടി. എന്നാല്‍ സിനിമാ ലോകത്ത് അവരുടെ പഴയകാലങ്ങള്‍ അങ്ങിനെ സുഖമമായിരുന്നില്ല. സിനിമാ മോഹവുമായി അലഞ്ഞകാലത്തെ പലതവണ പിന്തള്ളപ്പെട്ടും തഴയപ്പെട്ടും പിറകോട് പോയെങ്കിലും നിരാശയാകാതെ സ്വ പ്രയത്‌നം കൊണ്ട് നേടിയെടുത്തതാണീ പുതിയ വിജയം. നടിയുടെ പഴയ കാല ഓഡീഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ നടിയുടെ വിജയ കഥകൂടി പറയുകയാണ് സോഷ്യല്‍ മീഡിയ

സിനിമാ മോഹവുമായി നടന്ന അനുഷ്‌കയുടെ ആദ്യകാലത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു കന്നട ചിത്രത്തിന്റെ ഒഡീഷന് പങ്കെടുക്കാന്‍ വന്നപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. എന്നാല്‍ ഫോട്ടോഷൂട്ടില്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് അനുഷ്‌കയെ തള്ളിക്കളഞ്ഞു. കര്‍ണാടകയില്‍ ജനിച്ച അനുഷ്‌കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ബെംഗലൂരുവിലായിരുന്നു. സിനിമയിലേക്കുള്ള ആദ്യ പടി നിരാശപ്പെടുത്തിയെങ്കിലും സിനിമ ഉപേക്ഷിക്കാന്‍ അനുഷ്‌ക തയ്യാറല്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് 2005 ല്‍ സൂപ്പര്‍ എന്ന തെലുങ്ക് സിനിമയിലൂടെ അനുഷ്‌ക വെള്ളിത്തിരയില്‍ അരങ്ങേറി. രാജമൗലി ചിത്രം വന്നു 2006 ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രമാണ് അനുഷ്‌കയുടെ കരിയര്‍ തലകീഴെ മറിച്ചത്. ഈ ചിത്രത്തിലൂടെ തെലുങ്കിലെ മുന്‍നിര നടിയായി അവര്‍ മാറി. അങ്ങനെ തെലുങ്കില്‍ മുന്‍നിര നായികമാരിലേക്കുയര്‍ന്ന അനുഷ്‌കയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിന് പുറമെ തമിഴ് ചിത്രങ്ങളിലും അനുഷ്‌ക വിജയം കണ്ടു. തമിഴിലേക്കും ചുവടുവച്ചു. എവിടെ പോയാലും ഒരുപോലെ സ്വീകാര്യത ലഭിക്കുന്ന താരമായി അവര്‍ മാറി.

പൊതുവെ ഗ്ലാമര്‍ കൊണ്ട് മാത്രം ഇന്റസ്ട്രിയില്‍ നിലനിന്നു പോകുന്ന തമിഴ് – തെലുങ്ക് നായികമാരില്‍ നിന്നും അനുഷ്‌കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവുമുണ്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് സാഹസത്തിനും അനുഷ്‌ക തയ്യാറാണ്. അതിന് തെളിവാണ് സൈസ് സീറോയും ബാഹുബലിയുമൊക്കെ.

Top