
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമ രംഗത്തേക്കെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരത്തിനിന്ന് കൈനിറയെ അവസരങ്ങളാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അതികം വെളിപ്പെടുത്തല്‍ നടത്താത്ത താരത്തിന് ഒരു പ്രണയമുണ്ടെന്നൊരു വാര്‍ത്ത നേരത്തെ മുതലേ ചലച്ചിത്ര ലോകത്ത് പരന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ പ്രണയത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ എന്നാണ് അനുശ്രീ തന്റെ പ്രണയ നായകനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു’ എന്നും അനുശ്രീ പറഞ്ഞു.