എല്ലാം ചെയ്തത് ദിലീപ് പറഞ്ഞിട്ട്; ദിലീപിന് എല്ലാം അറിയാം; അപ്പുണ്ണിയുടെ വെളിപെടുത്തല്‍

പല കാര്യങ്ങളും വെളിപ്പെടുത്തി അപ്പുണ്ണി. ദിലീപിന് തിരിച്ചടിയാവുന്നതാണ് അപ്പുണ്ണിയുടെ ഈ വെളിപ്പെടുത്തലുകള്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കുകായിരുന്നു. അപ്പുണ്ണിയെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാഴ്ച ഒളിവില്‍ കഴിയുകയായിരുന്നു അപ്പുണ്ണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയാമെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞു. ഇതോടെ സുനിയെ തനിക്കറിയില്ലെന്ന ദിലീപിന്‍റെ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.

ജയിലില്‍ വച്ച് സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചതിന്‍റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു. അന്ന് സുനി വിളിക്കുമ്പോഴെല്ലാം ദിലീപ് തന്‍റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്ന് അപ്പുണ്ണി വെളിപ്പെടുത്തി. സുനി പറഞ്ഞ കാര്യങ്ങളെല്ലാം ദിലീപിനോട് പറഞ്ഞിരുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

സുനി വിളിച്ചപ്പോള്‍ താന്‍ അറിയാത്തതു പോലെ പെരുമാറിയതിന്‍റെ കാരണവും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. ദിലീപാണ് തന്നോട് അങ്ങനെ പെരുമാറാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.

ജയിലില്‍ നിന്ന് സുനിയെ സഹായിച്ച വിഷ്ണുവിനെ കാണാന്‍ താന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നതായും അപ്പുണ്ണി പറഞ്ഞു. കത്തിന്‍റെ കാര്യം സംസാരിക്കാനായിരുന്നു ഇതെന്നും അയാള്‍ വ്യക്തമാക്കി. ദിലീപാണ് തന്നെ അവിടേക്ക് പറഞ്ഞയച്ചതെന്നും അപ്പുണ്ണി വെളിപ്പെടുത്തി. അപ്പുണ്ണി ടാക്‌സി സ്റ്റാന്‍ഡില്‍ പോയതിന്റെ തെളിവുകള്‍ നേരത്തേ തന്നെ പോലീസിനു ലഭിച്ചിരുന്നു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി അന്വേഷണസംഘത്തോട് പറഞ്ഞത്. ഗൂഡാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി.

നടന്‍ മുകേഷിന്‍റെ ഡ്രൈവറായിരുന്നപ്പോള്‍ തന്നെ പള്‍സര്‍ സുനിയെ തനിക്ക് അറിയാമായിരുന്നുവെന്ന് അപ്പുണ്ണി പോലീസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് മാത്രമാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്. ഇത് പോലീസിന്‍റെ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. നാളെയെ തൊട്ടടുത്ത ദിവസമോ ഇയാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി പറയുന്നതെങ്കിലും കേസില്‍ ഇയാളെയും പ്രതിയാക്കാനാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന. ഗൂഡാലോചനക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തിയ ശേഷമായിരിക്കും ഇയാളെയും പ്രതി ചേര്‍ക്കുക.

Top