കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് അന്വോഷണത്തിന്റെ ഭാഗമായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതുകൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രാഥമിക ചോദ്യംa ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു.
അപ്പുണ്ണിക്കൊപ്പം പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതാന്‍ സഹായിച്ച വിപിന്‍ ലാലിനെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലാണ് അപ്പുണ്ണിയെ ചോദ്യം ചെയ്തത്. അപ്പുണ്ണി നല്‍കിയ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന് എല്ലാ സഹായവും ചെയ്തത് അപ്പുണ്ണിയാണെന്നാണ് പോലീസിന്റെ നിഗമനം.ദിലീപിന്റെ അറസ്റ്റിന് ശേഷം അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് അപ്പുണ്ണി ഒളിവില്‍ പോവുകയും പിന്നീട് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു.
കോടതി അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം ആണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. അപ്പുണ്ണിയെ പോലീസ് പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്‌തേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അപ്പുണ്ണിയെ വിട്ടയച്ചത് പുതിയ പല സംശയങ്ങളിലേക്കാണ് വഴിവയ്ക്കുന്നത്.
എന്നാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അപ്പുണ്ണിയെ പോലീസ് വിട്ടയക്കുക ആയിരുന്നു. അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത.
ദിലീപിന് സംഭവവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അപ്പുണ്ണിയെ പള്‍സര്‍ സുനി വിളിക്കുമ്പോള്‍ അത് ടവര്‍ ലൊക്കേഷനില്‍ ദിലീപും ഉണ്ടായിരുന്നു എന്നൊക്കെയാണ് പോലീസ് ഭാഷ്യം. അതുകൊണ്ട് തന്നെയാണ് സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നത്.അപ്പുണ്ണി മാപ്പുസാക്ഷയായാല്‍ പിന്നെ ദിലീപിന് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. പോലീസിനും അത് ഏറെ ആശ്വാസകരമാകും എന്ന് ഉറപ്പ്.ദിലീപിന്റെ വെറും ഡ്രൈവര്‍ മാത്രമല്ല അപ്പുണ്ണി. മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്.