6000 വിവാഹാലോചനകള്‍ വന്നപ്പോഴും പ്രഭാസ് കുലുങ്ങിയില്ല,കാരണം അനുഷ്ക ?

ന്യുഡല്‍ഹി:6000 വിവാഹാലോചനകള്‍ വന്നപ്പോഴും പ്രഭാസ് കുലുങ്ങാതിരുന്നതിനു പിന്നില്‍ സുന്ദരിയായ അനുഷ്കയാണ് കാരണം എന്ന്# സിനിമാ ലോകം .തന്‍റെ കരിയറിലെ അഞ്ച് വര്‍ഷമാണ് ബാഹുബലിക്കായി പ്രഭാസ് നീക്കിവെച്ചത്. അതിന് പ്രതിഫലമായി ചിത്രം വന്‍ ഹിറ്റാവുകയും ആറായിരത്തോളം വിവാഹാലോചനകളും ലഭിച്ചല്ലോ. ചിത്രം വിജയിച്ചതില്‍ വളരെയധികം സന്തോഷവാനാണ് പ്രഭാസ്, എന്നാല്‍ വിവാഹാലോചനകളൊന്നും ബാഹുബലി നായകന്‍ വകവെച്ചേയില്ല. അതിന് കാരണവുമുണ്ട്. ദേവസേനയായി എത്തിയ അനുഷ്കയാണത്രെ ഇതിനൊക്കെ പിന്നില്‍.anushka-shetty-h

മനസില്‍ അനുഷ്കയുള്ളപ്പോള്‍ ആറായിരമല്ല വിവാഹാലോചനകള്‍ എത്രതന്നെ വന്നാലും പ്രഭാസ് എങ്ങനെ വകവെയ്ക്കും. പ്രഭാസും അനുഷ്കയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നാണ് സിനിമാലോകത്തുനിന്നുള്ള വാര്‍ത്ത. മിര്‍ച്ചി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആദ്യമായി ഇരുവരും ഒരുമിച്ചത്. അതിനുശേഷമായിരുന്നു ഇവര്‍ പ്രണയത്തിലായത്. എന്നാല്‍ രണ്ടുപേരും പ്രണയമില്ലെന്ന് പറഞ്ഞ് പാടെ നിഷേധിച്ച മട്ടാണ്.prabhas-anushka

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് വര്‍ഷത്തോളം ഒരു കമിറ്റ്മെന്‍റ്സും പാടില്ല എന്നുള്ളത് കൊണ്ടാണത്രെ പ്രഭാസ് വിവാഹത്തെകുറിച്ച് ആലോചിക്കാതിരുന്നത്. അധികം വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. സിനിമയില്‍ പ്രണയ ഗോസിപ്പുകള്‍ ഒരു പഞ്ഞവുമില്ല. അനുഷ്കയുമായി ചേര്‍ത്തു പറയുന്നതല്ലാതെ പ്രഭാസ് ഇതുവരെ ഒരു ഗോസിപ്പുകളിലും പെട്ടിട്ടില്ല. പൊതുവെ നാണംകുണുങ്ങിയാണത്രെ പ്രഭാസ്.

Top