പ്രായം കൂടിപ്പോയി,അനുഷ്കയെ വേണ്ടെന്ന് മഹേഷ് ബാബു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്‍റെ പുതിയ ചിത്രമായ ബ്രഹ്മോത്സവത്തില്‍ നിന്ന് അനുഷ്കയെ മാറ്റിയതായി റിപ്പോര്‍ട്ട്. സമാന്തയാണ് അനുഷ്കയ്ക്ക് പകരം ചിത്രത്തില്‍ നായികയായി എത്തുക.തടി കൂടി എന്ന കാരണം പറഞ്ഞ് ചിത്രത്തില്‍ നിന്ന് അനുഷ്കയെ ഒഴുവാക്കുകയായിരുന്നു.

അനുഷ്‌ക ഷെട്ടി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു ത്യാഗവും സഹിക്കുന്ന താരമാണ്. അത് സിനിമാലോകം സമ്മതിച്ച കാര്യവുമാണ്. അതുകൊണ്ടുതന്നെയാണ് നിരവധി കാമ്പുള്ള കഥാപാത്രങ്ങള്‍ അനുഷ്‌കയെ തേടി എത്തുന്നത്. നാടനാകാനും മോഡേണാകാനും അനുഷ്‌ക തയാറാണ്. anushka shettyകണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നുന്നുവെന്ന കാരണം പറഞ്ഞാണ് നായകന്‍ നായികയെ ഒഴിവാക്കിയിരിക്കുന്നത്. പകരം നറുക്കു വീണത് സാമന്തയ്ക്കാണ്. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടി അനുഷ്‌ക തടിച്ചിരുന്നു. തുടര്‍ന്ന് മെലിഞ്ഞെങ്കിലും പഴയ ഭംഗി തിരിച്ചുകിട്ടിയില്ലത്രേ. അതുകാരണം നായികയ്ക്ക് പ്രായക്കൂടുതല്‍ തോന്നുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംസാരം. ബ്രഹ്മോത്സവം എന്ന ചിത്രത്തില്‍ നിന്നാണ് അനുഷ്‌കയെ പുറത്താക്കിയിരിക്കുന്നത്. കാജല്‍ അഗര്‍വാളും പ്രണിത സുഭാഷുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. പ്രായക്കൂടുതല്‍ തോന്നുന്നതുകൊണ്ട് ഒരു നായികയെ മാറ്റുന്നത് തെലുങ്ക് സിനിമാ ചരിത്രത്തില്‍ ആദ്യമായാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നേടിയ അനുഷ്‌ക ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top