മീശപിരിച്ച മോഹന്‍ലാല്‍ കോടികള്‍ വാരുന്നു; ലോഹത്തിന് റെക്കോര്‍ഡ് കളക്ഷന്‍

മീശപിരിച്ച് മോഹന്‍ലാല്‍ കോടികള്‍ വരുമെന്നുകാര്യത്തില്‍ നേരത്തെ ഉറപ്പായിരുന്നു ഇപ്പോഴിതാ ലോഹം റെക്കോര്‍ഡ് കളക്ഷനിലേക്ക് നീങ്ങുന്നു. ലോഹം ആദ്യ ദിനം നേടിയത് 2.13 കോടി രൂപ. റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രമെന്ന റെക്കോഡുമായാണ് ലോഹം മുന്നേറുന്നത്.

കേരളത്തില്‍ 141 തീയറ്ററുകളില്‍ റിലീസ് ചെയ്ത ലോഹത്തെ വിവിധ കേന്ദ്രങ്ങളില്‍ ആരാധകര്‍ ആദ്യ ദിനം തന്നെ ഗംഭീര വരവേല്‍പ്പ് നല്‍കുകയായിരുന്നു. കേരള ബോക്‌സോഫീസ് ചരിത്രത്തില്‍ ഇത്രയും തുക ആദ്യദിനം കിട്ടുന്ന സിനിമ ഇതാദ്യമാണ്. തീയറ്ററുകളില്‍ ചലനം ഉണ്ടാക്കുന്നതിനൊപ്പം നിരൂപകരുടെ പ്രശംസയും ചിത്രത്തിന് ഗുണകരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ ഭൂരിപക്ഷവും ലാല്‍ ഫാന്‍സ് ഏറ്റെടുത്തവയാണ്. ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ രഞ്ജിത്ത് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ നായകനാക്കി ചെയ്ത സിനിമ സ്പിരിറ്റും വലിയ ശ്രദ്ധ നേടിയിരുന്നു.

Top