‘ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ;ഗാലറിയിലെ സച്ചിന്‍ ഇന്ന് തീയേറ്ററിലേക്ക്

ആരാധകർ ഏറെ കാത്തിരിക്കുന്ന ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ഇന്ന് തിയേറ്ററിൽ എത്തും.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിന്റെ ജീവിവതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’.സച്ചിന്‍ തന്നെയാണ് തന്റെ ജീവിതത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ധോണിയും വിരേന്ദ്രര്‍ സെവാങ് ഉള്‍പ്പെടെയുള്ളവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

സച്ചിന്റെ ക്രിക്കറ്റ് ജീവിതവും കുടുംബ ജീവിതവും ഉള്‍പ്പെടെ കടന്നു വരുന്ന ചിത്രം ജെയിംസ് എര്‍ക്‌സിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിന്റെ ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ക്രിക്കറ്റിന്റ് ഇതിഹാസമായാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജനമനസുകളില്‍ കുടി കൊള്ളുന്നത്. ക്രിക്കറ്റില്‍ ചെറുപ്പം മുതലെ തന്റെ കഴിവ് തെളിയിക്കാന്‍ സച്ചിന്‍ നടത്തിയ പോരാട്ടങ്ങളായിരുന്നു അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കിയത്. ഗാലറിയില്‍ സച്ചിന്റെ കളി ആരംഭിക്കുന്നതിന് മുന്നെ സച്ചിന്‍.. സച്ചിന്‍… എന്ന് മുഴങ്ങി കേള്‍ക്കാം. അതായിരുന്നു സച്ചിന്‍ നേടിയെടുത്ത ആയുധം. ഇന്ന് തിയറ്ററുകളും ആ ആരവത്തില്‍ മുഴുകും. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

Top