സച്ചിനു ഭാരത രത്‌ന നല്‍കിയതിനെതിരെ വീണ്ടും ഹര്‍ജി

sachin2ഭോപ്പാല്‍: സച്ചിന് ഭാരതരത്‌ന സമ്മാനിച്ചതിനെതിരായ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
വാണിജ്യ ഉത്പന്നങ്ങളുടെ പരസ്യപ്രചാരണം നടത്തി പണമുണ്ടാക്കുന്ന സച്ചിന്‍, ഭാരതരത്‌നയുടെ പവിത്രതയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
ഭോപ്പാല്‍ സ്വദേശിയായ വി.കെ. നസ്വയാണ് പരാതിക്കാരന്‍.

ഭാരതരത്‌ന പുരസ്‌കാര ജേതാക്കള്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് സുപ്രീംകോടതി എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു.

Top