ഇന്ത്യ നാണംകെട്ടു.ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു.

കട്ടക്ക് :ദക്ഷിണാഫ്രിക്കക്കെതിരായ ഗാന്ധി-മണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം.
ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി-20 പരമ്പര. രണ്ടാം ട്വന്റി-20യില്‍ ആറു വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയാണ് മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. കാണികളുടെ കുപ്പിയേറ് മൂലം രണ്ടുതവണ നിര്‍ത്തിവെച്ച മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം 17 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോര്‍: ഇന്ത്യ 17.2 ഓവറില്‍ 92ന് പുറത്ത്, ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ 96/4.ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കുക ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചടത്തോളം അത്ര ദുഷ്കരമായിരുന്നില്ല.അതിലേക്കവര്‍ പതുക്കെയാണെങ്കിലും നീങ്ങുന്നതിനിടെയാണ് കാണികള്‍ ഇടപെട്ടത്. ഇന്ത്യയുടെ മോശം പ്രകടനത്തോടുള്ള പ്രതിഷേധിച്ച് അവര്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞു. ദക്ഷിണാഫ്രിക്ക 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു നില്‍ക്കെയാണ് കുപ്പിയേറുണ്ടായത്. കുപ്പിയേറ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ദേഹത്തുകൊണ്ടില്ലെങ്കിലും മാച്ച റഫഫി മത്സരം നിര്‍ത്തിവെച്ചു. ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിന് നടുവില്‍ കുത്തിയിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താവുകയായിരുന്നു. സ്വന്തം കാണികളുടെ മുന്നില്‍ മോശം മല്‍സരം കാഴ്ചവച്ചതോടെയാണ് കട്ടക്കിലെ കാണികള്‍ പ്രതികരിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 92 റണ്‍സിന് തകര്‍ന്നടിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഒാവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റും അഷ്കര്‍ പട്ടേല്‍‌ ഒരു വിക്കറ്റും വീഴ്ത്തി. ഹാഷിം അംല, ഡുപ്ലസി, ഡിവില്ലിയേഴ്സ്, ബെഹര്‍ദീന്‍‌ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 17.2 ഓവര്‍ നീണ്ട ഇന്നിങ്സില്‍ മികച്ച ഒരു കൂട്ടുകെട്ട് പോലും തീര്‍ക്കാന്‍ സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും ധവാനും കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. 22 റണ്‍സ് വീതം നേടിയ രോഹിത് ശര്‍മ, സുരേഷ് റെയ്ന എന്നിവരാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍മാര്‍.

20 twnt in
18 മാസത്തിന് ശേഷം ദേശീയ ടീമില്‍ ഇടം കണ്ടെത്തിയ ആല്‍ബി മോര്‍ക്കലാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മോര്‍ക്കല്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഇമ്രാന്‍ താഹിര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ധര്‍മശാലയില്‍ നടന്ന ആദ്യ മല്‍സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ ഈ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്. മൂന്ന് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.
അശ്വിന്‍ (11), ഭുവനേശ്വര്‍ കുമാര്‍ (0), അക്ഷര്‍ പട്ടേല്‍ (9), ഹര്‍ഭജന്‍ സിങ് (0), സുരേഷ് റെയ്ന (22), നായകന്‍ ധോണി (5), കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ (24 പന്തില്‍ 22), അമ്പാട്ടി റായിഡു (0), വിരാട് കോഹ്‌ലി (1), ശിഖര്‍ ധവാന്‍ (11 പന്തില്‍ 11) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മയും ഉപനായകന്‍ വിരാട് കോഹ്‍ലിയും റണ്ണൗട്ടായി. രാജ്യാന്തര ട്വന്റി20-യില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ റണ്ണൗട്ടാകുന്നത് തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ്.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ നിന്നും ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നിറങ്ങിയത്. ശ്രീനാഥ് അരവിന്ദിന് പകരം മുതിര്‍ന്ന ബൗളര്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യന്‍ നിരയില്‍ ഇടം നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍‌ നിരയില്‍ ആല്‍ബി മോര്‍ക്കലും ഇടം കണ്ടെത്തി. 18 മാസങ്ങള്‍ക്ക് ശേഷമാണ് ആല്‍ബി മോര്‍ക്കല്‍ ദേശീയ ടീമിനായി കളിക്കുന്നത്.

Top