ഇന്ത്യ–വിൻഡീസ് മൂന്നാം ട്വന്റി20,അവസാന പന്തില്‍ ഇന്ത്യക്ക് ജയം

ചെന്നൈ: മൂന്നാം ട്വന്റി20യിലും ഇന്ത്യക്ക് വിജയം .അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആവേശ ജയം നേടാനായത് . ഈ ജയത്തോടെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര 3-0ത്തിന് തൂത്തുവാരി. ധവാന്റേയും(62 പന്തില്‍ 92) പന്തിന്റേയും(38 പന്തില്‍ 58) ബാറ്റിംങാണ് ഇന്ത്യക്ക് തുണയായത്.അവസാന പന്തിൽ വിജയം പിടിച്ചെടുത്തതോടെ പരമ്പര 3–0ന് ആതിഥേയർക്കു സ്വന്തം.ക്യാപ്റ്റൻ രോഹിത് ശർമ (ആറ് പന്തിൽ നാല്), കെ.എൽ. രാഹുൽ (പത്ത് പന്തിൽ 17) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങള്‍. 36 പന്തുകളിൽനിന്നാണ് ധവാൻ ട്വന്റി20 കരിയറിലെ എട്ടാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. 30 പന്തുകളിൽ നിന്ന് റിഷഭ് പന്തും അര്‍ധസെഞ്ചുറി നേടി.

സ്കോർ 13ൽ നിൽ‌ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കീമോ പോളിന്റെ പന്തിൽ കാർലോസ് ബ്രാത്ത്‍വൈറ്റ് ക്യാച്ചെടുത്താണ് ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കിയത്. ഒഷെയ്ൻ തോമസിന്റെ പന്തിൽ കെ.എൽ. രാഹുൽ മടങ്ങി. പിന്നീടെത്തിയ റിഷഭ് പന്തും ധവാനും ചേർന്ന് സ്കോർ മുന്നോട്ടു നയിച്ചു. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് ഈ സഖ്യത്തെ വെസ്റ്റ് ഇൻഡീസ് തകർത്തത്. കീമോ പോളിന്റെ പന്തില്‍ ബൗൾഡായാണ് റിഷഭ് പന്ത് പുറത്തായത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ ധവാനെ പൊള്ളാർഡ് ക്യാച്ചെടുത്തു മടക്കി. തുടർന്ന് ദിനേഷ് കാർത്തിക്കും മനീഷ് പാണ്ഡെയും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. വിൻഡീസിനായി മധ്യനിര താരം നികോളാസ് പുരാൻ അർധസെഞ്ചുറി നേടി. 25 പന്തുകൾ നേരിട്ട താരം നാലു വീതം ഫോറും സിക്സും പായിച്ചാണ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്.ഷായ് ഹോപ് (22 പന്തിൽ 24), ഷിമ്രോൻ ഹെയ്റ്റമർ (21 പന്തിൽ 26), ദെനേഷ് രാംദിൻ (15 പന്തിൽ 15) എന്നിങ്ങനെയാണു പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോർ. മികച്ച തുടക്കമാണ് വെസ്റ്റ് ഇൻഡീസിനു മൽസരത്തിൽ ലഭിച്ചത്. ഷായ് ഹോപ്, ഹെയ്റ്റ്മർ എന്നിവർ ചേര്‍ന്ന് വിൻഡീസ് സ്കോർ അനായാസം 50 കടത്തി. പക്ഷേ സ്കോർ 51ൽ നില്‍ക്കെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തി. യുസ്‍വേന്ദ്ര ചഹലിന്റെ പന്തിൽ ഹോപ് വാഷിങ്ടൻ സുന്ദറിന് ക്യാച്ച് നല്‍കി. പിന്നാലെ ചഹൽ രണ്ടാം വിക്കറ്റും വീഴ്ത്തി. ക്രുനാൽ പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകിയാണ് ഹെയ്റ്റ്മറിന്റെ പുറത്താകൽ.

ബ്രാവോയും ദെനേഷ് രാംദിനും ചേര്‍ന്ന് സ്കോർ മുന്നോട്ടു നയിക്കാൻ ശ്രമിച്ചെങ്കിലും രാംദിനെ വാഷിങ്ടൻ സുന്ദർ പുറത്താക്കുന്നു. പിന്നാലെയെത്തിയ നിക്കോളാസ് പുരാനെയും കൂട്ടുപിടിച്ച് ബ്രാവോ സ്കോർ 150 കടത്തി. ഇരുവരും നിലയുറപ്പിച്ചതോടെ പൊരുതാവുന്ന സ്കോറിലേക്ക് വെസ്റ്റ് ഇൻഡീസ് എത്തിച്ചേരുകയായിരുന്നു. ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചഹൽ രണ്ടും വാഷിങ്ടൻ സുന്ദർ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.

Top