ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ ആരാധകന്‍ കുഴഞ്ഞുവീണ് മരിച്ചു; നൗഷാദിന്റെ വിയോഗം ഇന്നലത്തെ ഇന്ത്യ – ന്യൂസീലാന്‍ഡ് മതിസരത്തിനിടയില്‍

തിരുവനന്തപുരം: ഇന്നലെ നടന്ന ഇന്ത്യ – ന്യൂസീലാന്‍ഡ് 20ട്വന്റി മത്സരം കാണാനെത്തിയ ആരാധകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയും ജില്ലാക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ നൗഷാദ് (43) ആണ് സ്‌റ്റേഡിയത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് സ്റ്റേഡിയത്തിലെത്തിയ നൗഷാദ് വൈകിട്ട് ആറുമണിയോടെ സ്‌റ്റേഡിയത്തിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് സഹായത്തോടെ ഉടന്‍ എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top