സിക്സറുകളുടെ പെരുമഴയിൽ ട്വന്റി20യിൽ ലങ്കാദഹനം: ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയവും പരമ്പരയും

ഇൻഡോർ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് വമ്പൻ ജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനാകാതെ ലങ്കൻ താരങ്ങൾ തകർന്നടിയുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 172 റൺസെന്ന നിലയിൽ ശ്രീലങ്ക കളി മതിയാക്കി. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി.കഴിഞ്ഞ മൽസരത്തിനു സമാനമായി ഇന്ത്യൻ സ്പിന്നര്‍മാർ ഇൻഡോറിലും നിറഞ്ഞാടി. കുൽദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചഹൽ നാലും വിക്കറ്റുകള്‍ വീഴ്ത്തി. നിരോഷൻ ഡിക്‌വെല്ല, ഉപുൽ തരംഗ, കുശാൽ പെരേര എന്നിവരൊഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കയ്ക്കായി കുശാൽ പെരേര അർധ സെഞ്ചുറി നേടി.

റിക്കാർഡുകളുടെ പെരുമഴ പെയ്യിച്ച് ബാറ്റിംഗ് വിരുന്നൊരുക്കിയ രോഹിതും രാഹുലുമാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ. ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഓപ്പണർമാർ അന്താരാഷ്ട്ര ടിട്വന്‍റിയില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറിൽ‌ ഇന്ത്യയെ എത്തിച്ചു. ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറുമാണിത്. ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടാൻ ലങ്കയ്ക്കായില്ല. രോഹിതും രാഹുലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 165 റൺസാണ് കൂട്ടിച്ചേർത്തത്. ആകെ 43 പന്തുകൾ നേരിട്ട രോഹിത് 118 റൺസെടുത്ത് പുറത്തായി. 10 റൺസ് മാത്രമാണ് ബൗണ്ടറിയിൽനിന്നല്ലാതെ രോഹിത് നേടിയത്. ഇന്ത്യൻ നായകൻ 10 സിക്സും 12 ഫോറും പറത്തി. അടിയുടെ തൃശൂർപൂരം നടത്തിയ രോഹിതിനെ ചമീരയാണ് വീഴ്ത്തിയത്.

ഓപ്പണർമാരായ രോഹിതും രാഹുലും ലങ്കൻ ബൗളർമാരെ തലങ്ങുംവിലങ്ങും അടിച്ചോടിച്ചപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചുപാഞ്ഞു. ഇരുവരും ചേർന്ന് 165 റൺസാണ് കൂട്ടിച്ചേർത്തത്. ആകെ 43 പന്തുകൾ നേരിട്ട രോഹിത് 118 റൺസെടുത്ത് പുറത്തായി. 10 റൺസ് മാത്രമാണ് ബൗണ്ടറിയിൽനിന്നല്ലാതെ രോഹിത് നേടിയത്. ഇന്ത്യൻ നായകൻ 10 സിക്സും 12 ഫോറും പറത്തി. അടിയുടെ തൃശൂർപൂരം നടത്തിയ രോഹിതിനെ ചമീരയാണ് വീഴ്ത്തിയത്.india1.jpg.image.784.410

രാഹുൽ 49 പന്തിൽ അഞ്ചു ഫോറും എട്ടു സിക്സറുമടക്കമാണ് അർധശതകം കടന്നത്. രോഹിത് പുറത്തായതോടെ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ധോണിക്ക് കമ്പക്കെട്ട് തുടരനായില്ല. ഇതോടെ ഇന്ത്യൻ സ്കോറിന്‍റെ ഗിയറും ഡൗണായി. 21 പന്തുകൾ നേരിട്ട ധോണി രണ്ട് സിക്സും രണ്ട് ഫോറുമടക്കം 28 റൺസെടുത്തു. അവസാന ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഏഴു റൺസ് മാത്രമാണ് നേടാനായത്.

രാഹുലും രോഹിതും ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു ശ്രീലങ്ക. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ട്വന്റി20യിലെ തന്നെ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടുമാണിത്. 165 റൺസാണ് ഇരുതാരങ്ങളുടെയും സമ്പാദ്യം. അതിവേഗ സെഞ്ചുറിക്ക് പിന്നാലെ രോഹിത് മടങ്ങി. അലക്ഷ്യമായി ബാറ്റു വീശിയ രോഹിത്, ചമീരയുടെ പന്തിൽ ധനഞ്ജയയ്ക്ക് ക്യാച്ച് നൽകി പുറത്തായി. പിന്നാലെയെത്തിയത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. അർധ സെഞ്ചുറി നേടിയ രാഹുലിനൊപ്പം ധോണിയും ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു.

സ്കോർ 243ൽ നിൽക്കെ രാഹുൽ മടങ്ങി. 49 പന്തിൽ 89 റൺസുമായാണ് രാഹുൽ കൂടാരം കയറിയത്. നുവാൻ പ്രദീപിന്റെ പന്തിൽ കീപ്പർ നിരോഷൻ ഡിക്‌വെല്ലയുടെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകൽ. ധോണിക്ക് കൂട്ടായി ഹാർദിക് പാണ്ഡ്യയെത്തി. പത്തു റൺസുമായി പാണ്ഡ്യയും റണ്ണൊന്നും എടുക്കാതെ ശ്രേയസ് അയ്യരും പുറത്തായി. ധോണി 21 പന്തിൽ 28 റൺസെടുത്തു. ഒരു റണ്ണുമായി മനീഷ് പാണ്ഡെയും അഞ്ചു റണ്ണുമായി ദിനേഷ് കാർത്തിക്കും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി തിസാര പെരേര, നുവാൻ പ്രദീപ് എന്നിവർ‌ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ചമീര ഒരു വിക്കറ്റ് നേടി.</p>

ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡ് ഇന്ത്യയും പിടിച്ചെടുത്തു. വെസ്റ്റ് ഇൻഡീസ് 2016ൽ എടുത്ത 21 സിക്സ് എന്ന റെക്കോർഡിനൊപ്പമാണ് ഇന്ത്യയെത്തിയത്. രോഹിത് പത്തും രാഹുല്‍ എട്ടും സിക്സുകൾ പറത്തി. ധോണി രണ്ടും പാണ്ഡ്യ ഒരു തവണയും സിക്സടിച്ചു. മൽസരത്തിൽ ഫോറുകളും ഇഷ്ടം പോലെ പറന്നു– 21.

Top