തന്നെക്കാള്‍ രണ്ടു നിരമുകളിലാണ് സച്ചിന്റെ സ്ഥാനം; അത് എത്തിപ്പിടിക്കാന്‍ തനിക്ക് പറ്റില്ലെന്ന് വിരാട് കോഹ്‌ലി

sachin-kohli.jpg.image

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെക്കുറിച്ച് വിരാട് കോഹ്ലിക്ക് ചിലതു പറയാനുണ്ട്. തന്നെ സച്ചിനുമായി താരതമ്യം ചെയ്യരുതെന്നാണ് കോഹ്ലി പറയുന്നത്. തന്നെക്കാള്‍ എത്രയോ മുകളിലാണ് സച്ചിന്‍. തനിക്കൊരിക്കലും സച്ചിനെ പോലെ കളിക്കാന്‍ സാധിക്കില്ല. സച്ചിനെ ആരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹമെന്നും കോഹ്ലി പറയുന്നു.

രണ്ടുമാസത്തിലധികമായി കോഹ്ലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിനിടയില്‍ കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്തിരുന്നു. ഞാന്‍ കളിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലധികം ആകുന്നേയുള്ളു. സച്ചിന്‍ 24 വര്‍ഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ തലമുറയിലെ ഏതു കളിക്കാരനേക്കാളും രണ്ടു നിരമുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നാണ് കോഹ്ലി പറയുന്നത്. സച്ചിന്റെ പ്രകടനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ എന്റെ സ്വന്തം വഴിയുണ്ടാക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴുള്ള മികച്ച ഫോം തന്റെ ഏറ്റവും മികച്ചതാണോ എന്നറിയില്ല. ഏതാനും മാസംമുന്‍പ് മാത്രമാണ് ഇത്തരമൊരു ഫോമിലേക്ക് എത്തിയത്. മല്‍സരത്തിനിറങ്ങും മുന്‍പ് ഹൃദയമിടിപ്പ് പരിശോധിക്കുമെന്ന മറ്റൊരു രഹസ്യവും കോഹ്‌ലി വെളിപ്പെടുത്തി. ഹൃദയമിടിപ്പ് കൂടുതലാണെങ്കില്‍ അത് കുറക്കാന്‍ നോക്കും. എങ്കില്‍ മാത്രമേ മികച്ച പ്രകടനം നടത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഒരോ മത്സരത്തിലും ഞാന്‍ ക്രിക്കറ്റിനെ കൂടുതല്‍ ബഹുമാനിക്കുന്നു. ഞാന്‍ എന്നെ പൂര്‍ണമായും ഒരോ കളിക്കും സമ്മാനിക്കുന്നു. എനിക്ക് അറിയുന്ന കളി കളിക്കുന്നു. മികച്ചൊരു വ്യക്തിയായി വളരാനാണ് ഞാന്‍ ഏറ്റവും ആഗ്രഹിക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.

Top