തന്റെ മടങ്ങിവരവ് സാനിയയുടെ പ്രചോദനം കൊണ്ടെന്ന് മാലിക്ക്

അബുദാബി:അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനും കഴിഞ്ഞതിന് പിന്നില്‍ ഭാര്യ സാനിയ മിര്‍സയാണെന്ന് പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്ക്. 2010ന് ശേഷം ആദ്യമായി ടെസ്റ്റ് കളിക്കുന്ന ഷോയ്ബ് ഇന്നലെ ഇംഗ്ലണ്ടിനെതിരെ 124 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.malik_and_mirza610

 

സാനിയയുടെ പ്രചോദനമാണ് തനിക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായകമായതെന്ന് മാലിക്ക് ഇംഗ്‌ളണ്ടിനെതിരായ ആദ്യ ടെസ്‌റിലെ സെഞ്ചുറി നേട്ടത്തിനു ശേഷം പറഞ്ഞു. 2010 ഓഗസ്‌റിനു ശേഷം ആദ്യമായാണ് മാലിക്ക് പാക്ക് ടെസ്‌റ് ടീമില്‍ കളിക്കുന്നത്. ഒന്നാം ദിനം 124 റണ്‍സോടെ പുറത്താകാതെ നിന്ന മാലിക്ക് രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 168 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. രണ്ടാം വരവില്‍ ട്വന്റി20യിലും ഏകദിനത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാലിക്കിനു ടെസ്‌റിലേയ്ക്കും വിളിയെത്തുകയായിരുന്നു. സാനിയയുടെ സമീപകാലത്തെ നേട്ടങ്ങള്‍ മികച്ച പ്രകടനം നടത്താന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നും മാലിക്ക് പറഞ്ഞു. ഞങ്ങള്‍ എല്ലാ ദിവസവും സംസാരിക്കാറുണ്ട്. മടങ്ങിവരവില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സാനിയയോട് നന്ദിയുണ്ടെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top