ശ്രീനിവാസനൊപ്പം ധോണിയും പുറത്തേക്ക്‌: ഇന്ത്യന്‍ ടീമില്‍ പിടിമുറുക്കി സച്ചിന്‍; ദ്രാവിഡ്‌ കോച്ചാവാതിരുന്നത്‌ ധോണിയോടുള്ള എതിര്‍പ്പ്‌ മൂലം

dhoni1ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിയുടെയും എന്‍. ശ്രീനിവാസന്റെ അപ്രമാധിത്വത്തിന് അവസാനമാകുന്നു. ഇതിന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വെ പര്യടനത്തില്‍ ക്യാപ്ടന്‍ സ്ഥാനത്തേക്ക് മുംബൈ താരം അജിഗ്യ രഹാനയെ വാഴിച്ചുകൊണ്ടുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഒരാഴ്ചമുമ്പ് ധോണി തള്ളിക്കളഞ്ഞ രഹാനക്ക് തന്നെ ബാറ്റണ്‍ കൈമാറുകയും ഒപ്പം ഫോമിലല്ലാത്ത ധോണിയുടെ കണ്ണിലുണ്ണികളായ ജഡേജയെയും റെയ്‌നയെയും ഇന്ത്യന്‍ എ ടീമില്‍ പോലും ഉള്‍പ്പെടുത്താതെ ഒഴിവാക്കുകയും ചെയ്തതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണ് അണിയറയില്‍ കളിക്കുന്നത്. ഒപ്പം എന്‍. ശ്രീനിവാസനെയും ചെന്നൈ ലോബിയെയും മലര്‍ത്തിയടിച്ച് ബി.സി.സി.ഐയില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള സെക്രട്ടറി അനുരാഗ് ഠാക്കുറിന്റെ നീക്കങ്ങളും.

കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ച അജിഗ്യ രഹാനയെ ശേഷിച്ച രണ്ടുകളികളില്‍ നിന്നും മാറ്റി പകരം അബാട്ടി റായിഡുവിന് അവസരം നല്‍കിയ ധോണിക്കുള്ള സെലക്ടര്‍മാരുടെ ശക്തമായ മറുപടികൂടിയാണ് രഹാനെയുടെ തിരിച്ചുവരവ്. ഒപ്പം രഹാനയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന മുന്നറിയിപ്പും. കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച റണ്‍വേട്ടക്കാരനായ രഹാനയെ, സ്ലോ പിച്ചുകളില്‍ സ്‌ട്രൈക്ക് കൈമാറാന്‍ ബുദ്ധിമുട്ടുന്നതിന്റെ പേരിലാണ് ബംഗ്ലാദേശുമായുള്ള രണ്ടാം മത്സരത്തില്‍ നിന്നും ധോണി ഒഴിവാക്കുന്നത്. പകരം അബാട്ടി റായിഡുവിന് അവസരം നല്‍കിയതും ഇതു ചോദ്യം ചെയ്ത പത്രക്കാരോട് ധോണി പറഞ്ഞ ന്യായം റായിഡു സാങ്കേതിക തികവുള്ള കളിക്കാരനോ സ്റ്റൈയിലിഷായി കളിക്കുന്ന താരമോ അല്ല, പക്ഷേ മധ്യനിരയില്‍ റണ്‍ അടിക്കാന്‍ അറിയാം. അയാളുടെ ക്രിക്കറ്റിനോടുള്ള പാഷന്‍ അത് മനസ്സിലാക്കിതരുന്നതാണ്. എന്നാല്‍ പാഷന്‍ മാത്രമാണോ ടീമിലേക്കുള്ള മാനദണ്ഡം എന്ന പത്രക്കാരുടെ ചോദ്യത്തിന് മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറിയ ധോണി എല്ലാം ഫീല്‍ഡില്‍കാണമെന്ന് മറുപടി നല്‍കി സമര്‍ഥമായി തലയൂരുകയായിരുന്നു. എന്നാല്‍ ധോണിയുടെ ഈ ഇഷ്ടക്കാരന് രണ്ടുമത്സരങ്ങളിലും ടീമിനായി കാര്യമായ സംഭാവന നല്‍കാനായില്ലെന്നത് വേറെകാര്യം. കൂടാതെ ആദ്യ മത്സരത്തില്‍ തന്നെ അക്കൗണ്ട് തുറക്കാതെ പുറത്താകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം റായിഡുവിനെ ടീമിലേക്ക് കേറ്റാന്‍ ധോണി പറഞ്ഞ ന്യായീകരങ്ങളോട് താല്‍കാലിക കോച്ച് രവി ശാസ്ത്രിക്കും ടീമിന്റെ മുഖ്യഉപദേശകരായ സച്ചിന്‍, ഗാംഗുലി, ലക്ഷമണ്‍ എന്നിവര്‍ക്കും വിയോജിപ്പുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ ഇത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീലിനോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശ് പര്യടനത്തിലുള്ള ടീമിന്റെ നല്ല ഭാവിയെ കരുതി ഇവര്‍ മൗനം പാലിക്കുകയായിരുന്നു. അതേസമയം രണ്ടാം ഏകദിനവും തോറ്റ് ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശിന് പരമ്പര അടിയറവേക്കേണ്ടിവന്നതിനു ശേഷം നടന്ന ടീം മീറ്റിങ്ങില്‍ രവി ശാസ്ത്രി ധോണിക്കെതിരെ പരസ്യമായി പൊട്ടിത്തെറിക്കുകയായിരുന്നു.
സാങ്കേതിക തികവുള്ള രഹാനയെ പരസ്യമായി അധിക്ഷേപ്പിച്ച് ടീമിന് പുറത്തുനിറുത്തിയ ധോണിയുടെ നടപടി ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം ഏകാധിപത്യ തീരുമാനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഒരു നിമിഷംപോലും ടീമിനൊടൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്നുവരെ ശാസ്ത്രി തുറന്നടിച്ചു. തുടര്‍ന്ന് സംസാരിച്ച കോഹ്ലിയും രഹാനക്കായി നിലകൊണ്ടു. അപ്പോഴും തന്റെ നിലപാടില്‍ നിന്ന് പിന്മാറാന്‍ ധോണി തയ്യാറായിരുന്നില്ല. തുടര്‍ന്ന് മീറ്റിങ്ങില്‍ താരങ്ങള്‍ തമ്മില്‍ ശക്തമായ വാഗ്‌വാദം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രതിഫലനമാണ് ധോണിക്ക് വേണ്ടി മരിക്കാന്‍ പോലും തയാറാണെന്ന് അശ്വിനും റെയ്‌നയും വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്. ക്യാപ്ടനു പിന്നില്‍ ഒത്തൊരുമയോടെ അണിനിരക്കണമെന്നും ഛിന്നഭിന്നമായാല്‍ യുദ്ധമുഖത്ത് വെടികൊണ്ട് വീഴുമെന്നും ഇവര്‍ പറഞ്ഞത് ഭാവി ക്യാപ്ടന്‍ കോഹ്ലിക്കും രഹാനെ, ധവാന്‍, ഉമേഷ് യാദവ് തുടങ്ങിയ സംഖ്യത്തോടുമായിരുന്നു. ടീമിലെ ഈ ഭിന്നതയാണ് കോഹ്ലിയും അദ്ദേഹത്തിന്റെ കോച്ചും പരസ്യമായി അംഗീകരിച്ചതും.

കോഹ്ലിയുടെ സില്‍ബന്ധിയായി രഹാനെ വളരുന്നുണ്ടെന്ന തോന്നലാണ് ധോണിയെ രഹാനക്കെതിരായി തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് രഹാനെയുടെ പേഴ്‌സണല്‍ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ പ്രവീണ്‍ ആംറെ പറയുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സ്ലോ പിച്ചുകളില്‍ രഹാനയുടെ ബാറ്റിംങ് ശരാശരി കണക്കാക്കുമ്പോള്‍ ധോണി പറഞ്ഞ ന്യായങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലാക്കും. ഐ.പി.എല്ലില്‍ രഹാനെ വാരിക്കൂട്ടിയ റണ്ണുകള്‍ ഈ സ്ലോ പിച്ചുകളില്‍ നിന്നാണ്. കഴിഞ്ഞ ലോകകപ്പില്‍ പോലും രഹാനെ മികച്ച ഫോം നിലനിറുത്തിയിരുന്നു. എന്നിട്ടും ഫോം ഔട്ടായ രവീന്ദ്ര ജഡേജക്കും റെയ്‌നക്കും നല്‍കിയ പരിഗണനപോലും രഹാനക്ക് നല്‍കിയില്ലെന്നും ആംറെ കുറ്റപ്പെടുത്തുന്നു.

ഈ ഘട്ടത്തിലാണ് സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, രവി ശാസ്ത്രി, അനില്‍ കുംബ്ലെ എന്നിവരടങ്ങുന്ന പ്രമുഖ നേതൃനിര ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ കാണുന്നതും താരങ്ങളുടെ പരസ്യപ്രസ്താവന നിയന്ത്രിക്കണമെന്നും ടീം സെലക്ഷന്‍ സുതാര്യമാകണമെന്ന് വാദിച്ചതും. ഇതേ തുടര്‍ന്ന് അനുരാഗ് സന്ദീപ് പാട്ടീലുമായി ചര്‍ച്ച നടത്തുകയും ഫോമിലല്ലാത്ത റെയ്‌നയെ വിശ്രമത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയും ഒപ്പം സച്ചിന്റെ നിര്‍ദേശാനുസരണം ഒരാഴ്ചക്ക് മുമ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട രഹാനയെ പുതിയ ക്യാപ്ടനായി അവരോധിക്കുകയും ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍ഭജന്‍സിംഗിനെയും ടീമില്‍ ഉള്‍പ്പെടുത്തുന്നതും.

Top