ഇടിയില്‍ വില്ലന്‍ ധോണി: 75 ശതമാനം പിഴ

sude2മിര്‍പൂര്‍: ആദ്യ ഏകദിന മല്‍സരത്തിനിടെ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കൈമുട്ടുകൊണ്ട് ഇടിച്ചിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് മാച്ച് ഫീയുടെ 75 ശതമാനം പിഴ. പിച്ചില്‍ നിന്നു മാറാതിരുന്ന ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് മാച്ച് ഫീയുടെ 50 ശതമാനവും പിഴവിധിച്ചു.
ഇന്നലെ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ 25-ാം ഓവറിലായിരുന്നു സംഭവം. റണ്ണിനായി ഓടിയ ധോണി പിച്ചിന്റെ നടുവില്‍ നില്‍ക്കുകയായിരുന്ന മുസ്തഫിസുറിനെ ഇടിച്ചിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെ മുസ്തഫിസുര്‍ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ബാറ്റു ചെയ്യുന്നതിനിടെയിലും സമാന സംഭവമുണ്ടായി. ഇവിടെയും മുസ്തഫിസുര്‍ റഹ്മാന്‍ തന്നെയായിരുന്നു ബോളര്‍. 9.2 ഓവറില്‍ 50 റണ്‍സ് വഴങ്ങി അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനായിരുന്നു പക്ഷേ കളിയിലെ കേമന്‍. മുസ്തഫിസുറിന്റെ ആദ്യ രാജ്യാന്തര മല്‍സരം കൂടിയായിരുന്നു ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top