രഞ്‌ജിയില്‍ സേവാഗിന്‌ സെഞ്ച്വറി,119 പന്തില്‍ നിന്നാണ് സെവാഗ് തന്റെ 42-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി സ്വന്തമാക്കി

മൈസൂര്‍: പോരാട്ട വീര്യം ചോര്‍ന്നതിനാലല്ല വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന്‌ വീരേന്ദ്ര സേവാങ്‌ വീണ്ടും തെളിയിച്ചു. രഞ്‌ജി ട്രോഫിയില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സെവാഗ്‌ സെഞ്ച്വറി കുറിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 20 ട്വന്റിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയടിച്ച് നെഞ്ചുവിരിച്ചു നില്‍ക്കുകയാണ് വീരേന്ദര്‍ സെവാഗ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍.
കരുത്തരായ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യദിനമായിരുന്നു സെവാഗിന്റെ സെഞ്ച്വറി. 119 പന്തില്‍ നിന്നാണ് സെവാഗ് തന്റെ 42-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി സ്വന്തമാക്കിയത്.ഇതില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറും ഉള്‍പ്പെടും.123 പന്തില്‍ 102 റണ്‍സെടുത്ത സെവാഗ്‌ പുറത്താകാതെ നില്‍ക്കുകയാണ്‌. 48 റണ്ണില്‍ നില്‍ക്കെ ആരാധകര്‍ക്ക്‌ ആവേശംനല്‍കി സിക്‌സറടിച്ചാണ്‌ സെവാഗ്‌ അര്‍ദ്ധസെഞ്ച്വറി തികച്ചത്‌. 63 റണ്‍സെടുത്ത്‌ പുറത്താകാതെ നില്‍ക്കുന്ന യാദവുമായി ചേര്‍ന്ന്‌ മൂന്നാം വിക്കറ്റില്‍ വേര്‍പിരിയാതെ 143 റണ്‍സ്‌ കൂട്ടുകെട്ടിലും സെവാഗും പങ്കാളിയായി.
ഇന്ത്യന്‍ താരം വിനയ്‌കുമാര്‍ നയിക്കുന്ന കര്‍ണാടക ടീമില്‍ റോബിന്‍ ഉത്തപ്പ, കരുണ്‍ നായര്‍, മനീഷ്‌ പാണ്ഡെ എന്നീ പ്രമുഖരുമുണ്ട്‌.

Top