പൂച്ചയുടെ ഗംഭീര ക്യാച്ചിംഗ് ! വീഡിയോ പങ്കുവച്ച് മുൻ ഓസീസ് ക്രിക്കറ്റർ!

സിഡ്‌നി :പൂച്ചക്കും ക്രിക്കറ്റ് കളിക്കാൻ ആവും !രസകരമായ കാച്ചിങ് സ്കിൽ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കയാണ് .ഗംഭീര ക്യാച്ചിംഗ് സ്കില്ലുമായിട്ടാണ് ഈ പൂച്ച . മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ ഡീൻ ജോൺസാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വീഡിയോ പങ്കുവച്ചത്. കൃത്യമായ ടൈമിംഗോടെ ചാടി പന്ത് പിടിക്കുന്ന പൂച്ചയുടെ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്‌ലെ അടക്കമുള്ളവർ വീഡിയോയ്ക്ക് കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് തവണയാണ് പൂച്ച തൻ്റെ ക്യാച്ചിംഗ് സ്കിൽ വെളിപ്പെടുത്തുന്നത്. ഒരു യുവതി ഗോൾഫ് ക്ലബ് കൊണ്ട് ചെറിയ പന്തുകൾ അടിക്കുന്നതും പൂച്ച ഉജ്ജ്വലമായി അത് കൈപ്പിടിയിലൊതുക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുന്നത്. 11 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ആയിരത്തിലധികം ആളുകൾ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കഴിഞ്ഞ മെയ് മാസത്തിൽ ഗോൾ കീപ്പിംഗ് സ്കില്ലുകളുള്ള പൂച്ചയുടെ വീഡിയോയും വൈറലായിരുന്നു. ലോകോത്തര ഗോൾ കീപ്പർമാരോട് കിടപിടിക്കും വിധത്തിലാണ് പൂച്ചയുടെ സേവുകൾ. 50 സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ ഒരു ചെറിയ ഗോൾ പോസ്റ്റും അരികിലായി അലസ പദചലനങ്ങളോടെ നടക്കുന്ന പൂച്ചയെയും കാണാം. എന്നാൽ, പോസ്റ്റിലേക്ക് ഒരാൾ ഗോളടിക്കുമ്പോൾ പൂച്ച ഒരു ഗംഭീര ഗോൾ കീപ്പറായി മാറുകയാണ്. ഫുട്ബോൾ പന്തിനു പകരം ഒരു ചെറിയ പ്ലാസ്റ്റിക് പന്താണ് ഉപയോഗിച്ചിരിക്കുന്നത്.

പല ആംഗിളുകളിൽ, ബോട്ടം കോർണറിലേക്കും ടോപ്പ് കോർണറിലേക്കുമൊക്കെ ഇയാൾ പന്ത് പായിക്കുന്നുണ്ട്. എന്നാൽ ഒരെണ്ണം പോലും പോസ്റ്റിനുള്ളിൽ കയറുന്നില്ല. പലപ്പോഴും പൂച്ച ഗോൾ പോസ്റ്റിൽ നിൽക്കുന്നത് പോലുമില്ല. അലസമായി മാറി നിന്ന് ഗോൾ പോസ്റ്റിലേക്ക് ഡൈവ് ചെയ്താണ് പൂച്ചയുടെ സേവുകൾ.

Top