കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

match

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വെസ്റ്റിന്‍ഡീസിനെ മലര്‍ത്തിയടിച്ചായിരുന്നു ഓരോ സ്‌കോറും ഇന്ത്യ അടിച്ചുകൂട്ടിയത്. വെസ്റ്റിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു.

രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയിലാണുള്ളത്. സെഞ്ച്വറി നേടിയ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. രാഹുല്‍ 158 റണ്‍സെടുത്തപ്പോള്‍, പൂജാര 46 ഉം, നായകന്‍ വിരാട് കോലി 44 ഉം, റണ്‍സെടുത്ത് പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 42 റണ്‍സോടെ രഹാനെയും, 17 റണ്‍സോടെ സാഹയുമാണ് ക്രീസില്‍.

Top