ഫിറ്റ്‌നസിലേക്ക് എത്താന്‍ ശ്രദ്ധ പുലര്‍ത്തണം,സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ

ന്യൂഡല്‍ഹി: സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണം എന്നാണ് ഹര്‍ദിക് ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറ്റ്‌നസിലേക്ക് എത്താന്‍ ശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ ആണ് പരിഗണിക്കേണ്ട എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് .
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. ഇതോടെ ടി20 ലോകകപ്പ് ടീമിലേക്ക് ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയത് എന്തിന് എന്ന ചോദ്യം ശക്തമായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ച് കളിയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഹര്‍ദിക് പാണ്ഡ്യ പന്ത് എറിഞ്ഞത്. അവിടെ വിക്കറ്റ് നേടാനും കഴിഞ്ഞില്ല.

ഇന്ത്യയുടെ ട്വന്റി20 ടീമിനെ പ്രഖ്യാപിക്കുന്ന സമയം ഹര്‍ദിക്കിന് ബൗള്‍ ചെയ്യാന്‍ സാധിക്കും എന്നതില്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ എന്ന നിലയിലാണ് ഹര്‍ദിക്കിനെ ഇന്ത്യ യുഎഇയില്‍ ഇറക്കിയത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഹര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെട്ടെങ്കിലും ആ നീക്കത്തെ കോഹ് ലി ന്യായീകരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറാം സ്ഥാനത്ത് ഹര്‍ദിക്ക് വരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരൊറ്റ രാത്രി കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നതല്ല എന്നാണ് ഹര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് കോഹ് ലി പ്രതികരിച്ചത്. ഹര്‍ദിക്കിന് ബാറ്റിങ്ങില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന പ്രഭാവം ചൂണ്ടിയായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. എന്നാല്‍ ബാറ്റിങ്ങിലും യുഎഇയില്‍ ഹര്‍ദിക് പാണ്ഡ്യ നിരാശപ്പെടുത്തി.

Top