ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതോടെ രവിശാസ്ത്രി രാജിവെച്ചു

Ravi-Shahstri

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്തായതോടെ രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവെച്ചു. അനില്‍ കുംബ്ലെ ചെയര്‍മാനായ കമ്മിറ്റിയില്‍ നിന്നാണ് രവി ശാസ്ത്രി രാജിവെച്ചത്.

കഴിഞ്ഞ ആറ് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റിയിലെ മാധ്യമ പ്രതിനിധിയായിരുന്നു ശാസ്ത്രി. അതേസമയം ശാസ്ത്രിയുടെ രാജിയ്ക്ക് പരിശീലക സ്ഥാനം നഷ്ടപ്പെട്ടതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനോട് രാജിക്കാര്യം നേരത്തെ തന്നെ ശാസ്ത്രി സൂചിപ്പിച്ചിരുന്നതായാണ് വിവരം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് രാജിയെന്നാണ് ശാസ്ത്രി വ്യക്തമാക്കിയത്.

കുംബ്ലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ പകരം സൗരവ് ഗാംഗുലിയെ നിയമിക്കാനാണ് സാധ്യത. അതേസമയം പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും ഐസിസി കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ താത്പര്യം ഇല്ലെന്നാണ് കുബ്ലെയുടെ നിലപാട്. ഇതില്‍ വിരുദ്ധ താത്പര്യത്തിന്റെ പ്രശ്നം ഇല്ലെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി. ജൂലൈ രണ്ടിന് നടക്കുന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തില്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങള്‍ ഉണ്ടാകും.

Top