മന്ത്രി തോമസ് ചാണ്ടി രാജിവച്ചു; രാജി ഉപാധികളോടെ; രാജിക്കത്ത് പീതാംബരന്‍മാസ്റ്റര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി; മൂന്നാം വിക്കറ്റ് തെറിപ്പിച്ച കായല്‍ കയ്യേറ്റം

കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. മുഖ്യമന്ത്രിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് പീതാംബരന്‍മാസ്റ്റര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. രാജി ഉപാധികളോടെ എന്നാണ് റിപ്പോര്‍ട്ട്. ഉപാധികള്‍ എന്താണെന്ന് പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹൈക്കോടതിവിധിയും പാര്‍ട്ടിയിലെ ഭൂരിപക്ഷ വികാരവും എതിരായതോടെ, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പിടിച്ചുനില്‍ക്കാന്‍ തോമസ് ചാണ്ടി ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ ഡല്‍ഹിക്ക് പോകാനും ഒരുങ്ങി. സുപ്രീംകോടതിയില്‍ പോകുന്നതിനായി ഡല്‍ഹിക്കുപോകുന്നുവെന്നാണ് അദ്ദേഹം പാര്‍ട്ടി നേതാക്കളോട് പറഞ്ഞത്.

സി.പി.എം. രാജിക്കായി പിടിമുറുക്കുമ്പോള്‍ സംസ്ഥാനത്ത് നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനും ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കാനുമായിരുന്നു ചാണ്ടിയുടെ അവസാന ശ്രമം. എന്നാല്‍ മന്ത്രി ഡല്‍ഹിക്കുപോകുന്നുവെന്ന വാര്‍ത്ത വന്നയുടനെ മന്ത്രിയെയും കൂട്ടി തിരുവനന്തപുരത്ത് എത്തണമെന്ന സി.പി.എം. സന്ദേശം ടി.പി.പീതാംബരന് ലഭിച്ചു. ഡല്‍ഹിക്കുപോകാനിരുന്ന മന്ത്രി അതോടെ യാത്ര തിരുവനന്തപുരത്തേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായതെന്നാണ് സൂചന.

Top