ക്രൈസ്തവ കാർഡ് ഇറക്കി പത്തനംതിട്ട പിടിക്കാൻ തോമസ് ചാണ്ടി.ചാണ്ടിക്ക് സീറ്റുകൊടുക്കാൻ സി.പി.എം പച്ചക്കൊടി.പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കും.

തിരുവനന്തപുരം: ഇത്തവണ പത്തനം തിട്ട കോൺഗ്രസിന് നഷ്ടപ്പെടാൻ സാധ്യത. പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കും എന്ന് തന്നെയാണ് പൊതുവെ വിലയിരുത്തൽ .ജനസ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു കോൺഗ്രസിൽ നിന്നും പാര്‍ലമെണ്ട് പിടിച്ചെടുക്കാൻ ക്രിസ്ത്യൻ വോട്ട് ലക്ഷ്യമിട്ട് ഇടതുനീക്കം വിജയിക്കുന്ന സൂചനായാണ് കാണുന്നത് .ശബരിമലവിഷയം കോൺഗ്രസിനു കനത്ത പ്രഹരം ആണ് നൽകിയിരിക്കുന്നത് .ന്യുനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നും അകന്നിരിക്കയാണ് .കടുത്ത ഹിന്ദുത്വ വാദം ഉയർത്തി കെ സുധാകരനും കോൺഗ്രസും ജാഥയുമായി മുന്നോട്ട് പോകുമ്പോൾ ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തേക്കാ ചീയുന്ന സൂചനയാണ് കാണുന്നത് .അതിനാൽ തന്നെ ക്രിസ്തീയത ഇളക്കി വോട്ടു ബാങ്ക് ഉറപ്പിക്കാൻ ഇടതുനീക്കവും തുടങ്ങിയതായി സൂചന .കേരള കോൺഗ്രസ് ബി, എൻ.സി.പിയിൽ ലയിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.സി.പിക്ക് നൽകാൻ ഇടത് നീക്കം. ലയനവുമായി ബന്ധപ്പെട്ടുണ്ടായ അണിയറ ചർച്ചകളിൽ സി.പി.എം നേതൃത്വം ഇതിൽ പരോക്ഷസമ്മതം മൂളിയെന്നും സൂചനയുണ്ട്.തോമസ് ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് .

ശബരിമല വിവാദ പശ്ചാത്തലത്തിൽ കലുഷിതമായ അന്തരീക്ഷത്തിൽ നിൽക്കുന്ന പത്തനംതിട്ടയിൽ ഇതൊരു തന്ത്രപരമായ നീക്കമാകുമെന്ന കണക്കുകൂട്ടലുണ്ട്. എൻ.എസ്.എസ് ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ആർ. ബാലകൃഷ്ണപിള്ള ഉൾക്കൊള്ളുന്ന പാർട്ടി മത്സരിക്കുന്നത് ഗുണം ചെയ്‌തേക്കാമെന്നാണത്രേ വിലയിരുത്തൽ.ഇതിന്റെ ഭാഗമായി ബാലകൃഷ്ണപിള്ളയെ എൻ.സി.പിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനാക്കുകയെന്ന ഫോർമുലയും ചർച്ചയിലാണ്. എൻ.സി.പിക്ക് പത്തനംതിട്ട സീറ്റ് ലഭിച്ചാൽ നിലവിലെ സംസ്ഥാന അദ്ധ്യക്ഷനും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയെ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാകുന്ന മണ്ഡലവുമാണ് പത്തനംതിട്ട.

എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ, ബാലകൃഷ്ണപിള്ളയെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനാക്കുകയെന്ന നിർദ്ദേശം ദേശീയ നേതൃത്വത്തിന് മുമ്പാകെ വച്ചെന്നാണറിവ്. അതേസമയം, ദേശീയ നേതൃത്വം അന്തിമ നിലപാടെടുത്തിട്ടില്ലെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ തോമസ് ചാണ്ടി സന്നദ്ധനാകില്ലെന്ന സൂചനയും പാർട്ടി കേന്ദ്രങ്ങൾ നൽകുന്നുണ്ട്.

പീതാംബരൻ മാസ്റ്റർ ഏകപക്ഷീയമായി നീങ്ങുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗമാകട്ടെ മൗനം പാലിക്കുകയാണ്. കാത്തിരുന്ന് കാണുക എന്നതാണ് അവരുടെ തന്ത്രം.എൻ.സി.പിയിൽ പിള്ള ഗ്രൂപ്പ് ലയിച്ചാൽ പാർട്ടിക്ക് നിയമസഭയിൽ മൂന്ന് അംഗങ്ങളാകുമെന്നും അതുവഴി ഒരു ലോക്‌സഭാ സീറ്റിന് അവകാശവാദം ഉന്നയിക്കാമെന്നുമാണ് നേതാക്കൾ പറയുന്നത്. ഈ ഫോർമുല ഉയർത്തുന്നതും ഇടത് നേതൃത്വവുമായി ആലോചിച്ചിട്ടാണെന്നാണ് പ്രചാരണം.

ശബരിമലവിഷയത്തിൽ നേരില്ലാതെ അഴകൊഴമ്പൻ തീരുമാനത്തിൽ എത്തിയ കോൺഗ്രസ് അമ്പേ പരാജയപ്പെടും എന്നാണ് സൂചന .ശബരിമല സമരത്തെ ഹൈജാക്ക് ചെയ്ത ബിജെപി ആർ എസ് എസിനൊപ്പം കോൺഗ്രസിലെ മുന്നോക്ക നായർ സമുദായം എത്തിപ്പെടും .ശബരിമല വിഷയത്തിൽ കോടതിവിധിയെ അംഗീകരിക്കുന്ന ഈഴവ -ദളിത് സമുദായ ഏകീക കരണം ഇടതുമുന്നണിയിലേക്ക് വോട്ട് ബാങ്ക് ക്രോഡീകരിക്കും .അതേപോലെ തന്ന ക്രിസ്ത്യാനികളും മുസ്ലിം സമുദായക്കാരും തീവ്ര ഹൈന്ദവതവുമായി മുന്നോട്ടു പോകുന്ന കോൺഗ്രസിനെ കൈവിടുന്നതും ഇടതുപക്ഷത്തിന് നേട്ടം ഉണ്ടാക്കിയിട്ടുണ്ട് .
മുഖ്യമന്ത്രിക്ക് എതിരെ ചോവൻ എന്നുവിളിച്ച് അവഹേളിയച്ചതും ഈഴവ വോട്ടുകൾ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമായി കേന്ദ്രീകരിക്കും .മുന്നോക്ക നായർ സമുദായത്തിലെ നല്ലൊരു ശതമാനം വിശ്വാസികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണം എന്ന് കരുതുന്നവർ ആണെങ്കിലും കോടതിവിധിയെ എതിർക്കുന്നില്ല.വിശ്വാസികളിൽ പലരും ഇടതുപക്ഷമുന്നണിയുടെ സാമീപനത്തോട് ഒപ്പമാണ്.അതിനാൽ ഇത്തവണ പത്തനം തിട്ടയിൽ കോൺഗ്രസിന്റെ കൂടുതൽ വോട്ടുകൾ ഇടതുപക്ഷത്തേക്ക് തിരിയും .അതിലൂടെ ആന്റോ ആന്റണി പരാജയപ്പെടും .

Latest
Widgets Magazine