പോലീസ് എത്തിയതോടെ സംഗതി കൈവിട്ടുപോയി; രവീന്ദ്ര ജഡേജയുടെ വിവാഹ ചടങ്ങിനിടെ വെടിവെയ്പ്പ്

jadeja-gunfire.jpg.image

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ കല്യാണം കൈവിട്ട ആഘോഷമായിപ്പോയി. വിവാഹ ചടങ്ങിനിടെ വെടിവെപ്പാണുണ്ടായത്. വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കൈവിട്ടുപ്പോയിരുന്നു. രവീന്ദ്ര ജഡേജയുടെയും റിവ സോളങ്കിന്റെയും വിവാഹ ചടങ്ങായിരുന്നു നടന്നത്.

വരനെ പ്രദക്ഷിണമായി ആനയിക്കുന്നതിനിടെ ജഡേജയുടെ ബന്ധുക്കളിലാരോ ആഹ്ലാദ സൂചകമായി മുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ് അന്വേഷിക്കാനായി പൊലീസ് എത്തിയതോടെ സംഗതി കൈവിട്ടുപോയി. ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും ഇത്തരത്തില്‍ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈസന്‍സുള്ള തോക്കാണെങ്കില്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ സ്വയം പ്രതിരോധത്തിനൊഴികെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു.
കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇവിടെ വെടിവയ്പുണ്ടായ വിവരം പോലീസിന് ലഭിച്ചത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ലൈന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെങ്കില്‍ പോലും സ്വയരക്ഷയ്ക്കല്ലെങ്കില്‍ അത് നിയമവിരുദ്ധമാണ്. കുറ്റം തെളിയുന്ന പക്ഷം മൂന്നു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top